Wednesday, 10 April 2019

സി പി എം നേതാവ് ഉപ്പള പാറക്കട്ടയിലെ രമണന്‍ മാസ്റ്റര്‍ നിര്യാതനായി

ഉപ്പള: മുതിര്‍ന്ന സിപി എം നേതാവും റിട്ട. അധ്യാപകനുമായിരുന്ന ഉപ്പള പാറക്കട്ടയിലെ രമണന്‍ മാസ്റ്റര്‍ (65) നിര്യാതനായി. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രമണന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. സിപിഐ എം അവിഭക്ത മംഗല്‍പാടി ലോക്കല്‍ സെക്രട്ടറി, ഉപ്പള ലോക്കല്‍ സെക്രട്ടറി, മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

ഐല ബോവീസ് യുപി സ്‌കൂള്‍ അധ്യാപകനായിരുന്നു. കെപിടിയു നേതാവായി പ്രവര്‍ത്തിച്ചു. ഭാര്യ: ശാരദ (റിട്ട. അധ്യാപിക). മക്കള്‍: അഭിഷേക് (സീമാന്‍), അര്‍ചന (മുബൈ).


SHARE THIS

Author:

0 التعليقات: