Thursday, 11 April 2019

സയ്യിദ് ഹദ്ദാദ് തങ്ങളുടെ പിതാവ് സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ നിര്യാതനായി

ചൗക്കി: പെരിയടുക്ക ബദ്രിയ്യ: എജ്യു സെന്റ്റര്‍ സ്ഥാപകനും ആത്മീയ നേതൃത്വവുമായ ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ പിതാവും സൂഫീ വര്യനുമായ സയ്യിദ് മുഹമ്മദ് കോയ അല്‍ ഹദ്ദാദ് തങ്ങള്‍ (67) നിര്യാതനായി. മമ്പുറം സയ്യിദത് സഫിയ ബീവി യാണ്  ഭാര്യ. മലപ്പുറം ചെമ്മാടാണ് ജന്മസ്ഥലം. വര്‍ഷങ്ങളായി കാസര്‍ഗോഡ് ചൗക്കി പെരിയടുക്കക്ക് സമീപം ബദര്‍ നഗറില്‍ താമസിക്കുന്നു. 

മറ്റു മക്കള്‍: സയ്യിദ് സിറാജ് തങ്ങള്‍, സയ്യിദത്ത് മുല്ല ബീവി, സയ്യിദത്ത് അസ്മാ ബീവി.  മര്‍ഹും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മകള്‍ സയ്യിദത്ത് കദീജത് ത്വാഹിറ ബീവി, മച്ചംപാടിയിലെ ഫാത്തിമത്ത് സുഹ്‌റ മിന, സയ്യിദ് ശിഹാബ് അല്‍ മിശൈഖ്, സയ്യിദ് ശിഹാബ് അല്‍ ബുഖാരി എന്നിവര്‍ മരുമക്കള്‍.

ഖബറടക്കം മഗ് രിബ് നിസ്‌കാര ശേഷം പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദില്‍ നടക്കും.


SHARE THIS

Author:

0 التعليقات: