Wednesday, 3 April 2019

പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഈനിയ്യ വിദ്യാര്‍ഥി മരിച്ചു

ന്യൂഡല്‍ഹി: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന  ഡല്‍ഹി മുഈനിയ്യ കോളജ് വിദ്യാര്‍ഥിയും എസ് എസ് എഫ് പ്രവര്‍ത്തകനുമായ ആരിഫ് മുസമ്മില്‍ (24) മരിച്ചു. മലപ്പുറം പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശിയാണ്. പനി മൂര്‍ഛിച്ച് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 5.30ഓടെയാണ് മരണം.

ഡല്‍ഹിയില്‍ നടന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തിന്റെ സന്നദ്ധ സേനയില്‍ സജീവമായിരുന്ന ആരിഫിനു വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്താന്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഷൗകത്ത് നഈമി അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി ഫാറൂഖ് നഈമി എന്നിവര്‍ അഭ്യര്‍ഥിച്ചു.


SHARE THIS

Author:

0 التعليقات: