Thursday, 11 April 2019

ആദൂര്‍ ആറ്റു തങ്ങള്‍ അന്തരിച്ചു

മുള്ളേരിയ്യ: ആദൂറിലെ പ്രമുഖ സൂഫിവര്യനായ സയ്യിദ് ആറ്റക്കോയ തങ്ങളെന്ന ആറ്റു തങ്ങള്‍ (82) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ളുഹ്‌റിന് ശേഷം ആദൂറിലെ വസതിയിലായിരുന്നു അന്ത്യം. എരുമാട് അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദ് ഹസന്‍ സഖാഫ് തങ്ങളുടെ മകന്‍ ആദൂര്‍ മഖാമില്‍ അന്തിയുറങ്ങുന്ന സയ്യിദ് അബൂബക്കര്‍ സഖാഫ് തങ്ങളുടെ മകനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ മകനാണ് ആറ്റു തങ്ങള്‍. ഖബറടക്കം നാളെ രാവിലെ 7 മണിക്ക് ആദൂറില്‍. 

സഹോദരങ്ങള്‍: സയ്യിദ് ഉമ്പു തങ്ങള്‍ സഖാഫ് ആദൂര്‍, ഖുവിത്ത ബീവി. 

പ്രാസ്താനിക നേതാക്കളായ താജുല്‍ ഉലമ, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍  തുടങ്ങിയ സമസ്ത നേതക്കളുമായി
അടുത്ത ബന്ധം സ്ഥാപിച്ച മഹാനായിരുന്നു തങ്ങള്‍ 


ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍,സമസ്ത സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി,സഅദിയ പ്രസിഡന്റ്  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍,  എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി  ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,  സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് 
പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഫളല്‍ കോയമ്മ തങ്ങള്‍ കൂറ  അനുശോചിച്ചു.

SHARE THIS

Author:

0 التعليقات: