Monday, 8 April 2019

ചെറൂണി അബൂബക്കര്‍ മുസ്ലിയാര്‍ നിര്യാതനായി

ബദിയഡുക്ക: പണ്ഡിതനും ചെറൂണി മുഹ് യിദ്ദീന്‍ ജൂമാ മസ്ജിദ് മുന്‍ ഖത്വീബുമായിരുന്ന അബൂബക്കര്‍ മുസ്ലിയാര്‍ നടുവീട് (75) നിര്യാതനായി.
നീര്‍ച്ചാല്‍, കുമ്പഡാജെ തുടങ്ങിയ സ്ഥലങ്ങളിലും ഖത്വീബായും സേവനം ചെയ്ത അദ്ദേഹം ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു. 
ഇന്നലെ രാത്രി ചെറൂണിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.

ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് ശരീഫ്, മൊയ്തീന്‍കുഞ്ഞി, ഖദീജ, ത്വാഹിറ, ബുഷ്‌റ, റൈഹാന, റംസീന. മരുമക്കള്‍: മുഹമ്മദ് സഖാഫി, ഉമര്‍ ചെറൂണി (ദുബായ്), ഖലീല്‍, നിസാര്‍, സ്വാലിഹ്, സമീറ. സഹോദരങ്ങള്‍: ഹസൈനാര്‍ ഹാജി, കുഞ്ഞാാമു ഹാജി, ഇബ്‌റാഹിം ഹാജി, ഉമര്‍, അബ്ദുല്ല, മുഹമ്മദ്, ആഇശ, ഫാത്വിമ, നഫീസ, സുലൈഖ.

ഖബറടക്കം ചെറൂണി ജുമാ മസ്ജിദ് അങ്കണത്തില്‍.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി വീട്ടിലെത്തി അനുശോചിച്ചു. 


SHARE THIS

Author:

0 التعليقات: