Tuesday, 9 April 2019

ലോറികള്‍ക്കിടയില്‍ കാര്‍ കുടുങ്ങി മൂന്നുപേര്‍ മരിച്ചു

പെരിന്തല്‍മണ്ണ: ദേശീയപാത പാലക്കാട് കോഴിക്കോട് റൂട്ടില്‍ പനങ്ങാങ്ങരയില്‍ തിങ്കളാഴ്ച്ച രാത്രി രണ്ട് ലോറികള്‍ക്കിടയില്‍ മാരുതി ആള്‍ട്ടോ കാര്‍ കുടുങ്ങി ഉണ്ടായ അപകടത്തില്‍ മരണം മൂന്നായി. പട്ടണം ഹംസപ്പയുടെ മകള്‍ ഹര്‍ഷീനയും (17) ഇന്ന് പുലര്‍ച്ചെ 2.15 മണിക്ക് മൗലാന ആശുപത്രിയില്‍ മരിച്ചു. 

ഹര്‍ഷീനയുടെ പിതാവ് ഹംസപ്പയും (40), അനുജന്‍ ബാദുഷയും (8) ഇന്നലെ രാത്രി തന്നെ മരണപ്പെട്ടിരുന്നു. അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകന്‍ ഹംസപ്പയും കുടുംബവുമാണ് അപകടത്തില്‍ പെട്ടിരുന്നത്. ഹംസപ്പയുടെ ഭാര്യ റഹീനക്കും, മറ്റൊരു മകള്‍ ഹിഷാനക്കും അപകടത്തില്‍ പരുക്കു പറ്റി അവര്‍ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. 

അപകട സമയത്ത് അഞ്ച് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അതില്‍ മൂന്ന് പേരും മരിച്ചു. കാറോടിച്ചിരുന്നത് ഹംസപ്പയായിരുന്നു. ഹംസപ്പയുടെയും, ഹര്‍ഷീനയുടെയും മൃതുദേഹങ്ങള്‍ മൗലാന ആശുപത്രിയിലും, ബാദുഷയുടെത് കിംസ് അല്‍ശിഫയിലുമാണുള്ളത്.


SHARE THIS

Author:

0 التعليقات: