Sunday, 21 April 2019

വരാണസിയില്‍ ഉറച്ച് പ്രിയങ്ക: 'ഞാന്‍ തയാര്‍, നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കും'

രാജ്യം ഉറ്റുനോക്കുന്ന ചോദ്യത്തിന് വയനാട്ടിലും പ്രിയങ്ക ഗാന്ധിക്ക് സമാനമറുപടി. നേതൃത്വം ആവശ്യപ്പെട്ടാല്‍ മോദിക്കെതരെ വരാണസിയില്‍ മല്‍സരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടരി പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടില്‍ ജവാന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പരാമര്‍ശം.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ മുട്ടില്‍ വാഴക്കണ്ടയിലെ വീട് പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. കെ.സി.വേണുഗോപാലും പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്നു. പത്ത് മിനിറ്റോളം വസന്തകുമാറിന്റെ കുടുംബവുമായി സംസാരിച്ച പ്രിയങ്കയെ കാണാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷും കുടുംബവും എത്തിയിരുന്നു. ഇവരുമായി സംസാരിച്ചശേഷം സമീപത്തെ വീട്ടില്‍ നിന്നായിരുന്നു ഉച്ചഭക്ഷണം. കോളനിനിവാസികളുമായും പ്രിയങ്ക ആശയവിനിമയം നടത്തി.

SHARE THIS

Author:

0 التعليقات: