രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച വയനാട്ടില്‍; കനത്ത സുരക്ഷയൊരുക്കി തണ്ടര്‍ ബോള്‍ട്ടും പൊലീസും


കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച വയനാട്ടില്‍ എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വയനാട്ടില്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിര്‍ത്തി ചെക്‌പോസ്റ്റുകളുടെ നിയന്ത്രണവും തണ്ടര്‍ബോള്‍ട്ട് ഏറ്റെടുത്തു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലാ പൊലീസ് മേധാവിമാരുടെ സംയുക്ത നിയന്ത്രണത്തിലാണ് തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന.


സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്ക് കൂടുതല്‍ സേനയെ വിട്ട് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീര്‍ തനിക്ക് ഭയമില്ലെന്നും സായുധ സംഘത്തിന്റെ സുരക്ഷ വേണ്ടെന്നും വ്യക്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം വയനാട്ടിലേയും നിലമ്പൂരിലേയും ഉള്‍ക്കാടുകളിലേക്ക് തണ്ടര്‍ബോള്‍ട്ട് കയറി.


വയനാട് മലപ്പുറം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ വനമേഖലയിലാണ് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന. രണ്ട് ജില്ലയിലേയും അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പൊലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമൊപ്പം തണ്ടര്‍ബോള്‍ട്ടിന്റെ മുഴുവന്‍ സമയ നിരീക്ഷണവുമുണ്ട്. സിപി റഷീദിന്റെ മരണത്തിന് തിരിച്ചടി നല്‍കുമെന്നാണ് മാവോയിസ്റ്റ് ഭീഷണി.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍