Sunday, 21 April 2019

കാസര്‍കോട് ഇത്തവണ അട്ടിമറി ഉറപ്പ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി ജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട്ടെ ജനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. മണ്ഡലത്തിലെ 35 വര്‍ഷത്തെ ഇടത് ആധിപത്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കാസര്‍കോട്ടെ യുഡിഎഫ് പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണ്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ തന്നെ കാസര്‍കോട് പ്രകമ്പനം കൊണ്ടു. പ്രവര്‍ത്തകരുടെ ഈ ആവേശം മുഴുവന്‍ വോട്ടായി മാറുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ, മതേതരത്വത്തില്‍ വിശ്വസിക്കുന്നവരുടെ, ഭരണഘടനയില്‍ വിശ്വസിക്കുന്നവരുടെ ജീവന്‍മരണ പോരാട്ടമാണ് നടക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നും രാഹുല്‍ ഗാന്ധിക്കായി കൈ പൊക്കാന്‍ കാസര്‍കോട് നിന്ന് താന്‍ പാര്‍ലമെന്റിലെത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു   



SHARE THIS

Author:

0 التعليقات: