Saturday, 20 April 2019

പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ആരോപണവുമായെത്തിയത്; ഇത് വലിയ ഗൂഢാലോചനയെന്ന് ചീഫ് ജസ്റ്റിസ്

ന്യൂദല്‍ഹി: തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. പണം കൊണ്ട് സ്വാധീനിക്കാനാകില്ലെന്ന് ഉറപ്പായപ്പോഴാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

20 വര്‍ഷത്തെ സേവനത്തിന്റെ ഫലമാണോ ഇത്? കറകളഞ്ഞ ജഡ്ജിയായിരിക്കുകയെന്നത് ഈ കാലഘട്ടത്തില്‍ വലിയ വെല്ലുവിളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിന്റെ പേരില്‍ രാജിവെക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു ജൂനിയര്‍ അസിസ്റ്റന്റ് മാത്രമായിരിക്കില്ല ഇതിനു പിന്നില്‍. കൂടുതല്‍ പേരുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയ്‌ക്കെതിരെ രണ്ട് ക്രിമിനല്‍ കേസുണ്ടെന്നും രഞ്ജന്‍ ഗോഗോയ് പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ നിലപാടിനോട് യോജിക്കുന്ന സമീപനമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സ്വീകരിച്ചത്. ഇത് ബ്ലാക്ക്‌മെയില്‍ തന്ത്രമാണോയെന്ന് സംശയമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.


SHARE THIS

Author:

0 التعليقات: