Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
ദമ്മാം: 'പുതിയ വര്‍ത്തമാനങ്ങളില്‍ പ്രവാസത്തിനും ആധിയുണ്ട്' എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച,് ഏപ്രില്‍ മാസങ്ങളില്‍  ഐ.സി.എഫ് (ഇസ്ലാമിക്  കള്‍ച്ചറല്‍  ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) ജി.സി.സി തലത്തില്‍ ആചരിക്കുന്ന സമായികത്തിന് സീക്കോ  യൂണിറ്റില്‍  വിളംബരത്തോടെ  തുടക്കമായി.

പുതിയ കാലത്തെ വെല്ലുവിളികളില്‍ സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പര്യാപ്തമാകുന്ന തരത്തില്‍ ഏപ്രില്‍ 26 ന്  നടക്കുന്ന  പ്രവാസി സഭയാണ്  സമായികത്തിന്റെ  പ്രധാന  പരിപാടി . രാഷ്ട്രീയം, പ്രവാസം, ആരോഗ്യം എന്നീ മേഖലകളില്‍ സമഗ്ര ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും പ്രവാസി സഭ വേദിയാവും. 
 കാന്‍സര്‍ ബോധവത്കരണം , പ്രബന്ധകവിതാ മത്സരം,  സെമിനാര്‍,  കുടുംബ മജ്‌ലിസ്, കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം, ജനസമ്പര്‍ക്കം തുടങ്ങിയ  പരിപാടികള്‍ സമായികത്തിന്റെ  ഭാഗമായി  നടക്കും. വിവിധ മേഖലയില്‍ മികച്ച പ്രകടനം നടത്തിയ പ്രമുഖരെയും വിദ്യാര്‍ഥികളെയും മറ്റും സഭയില്‍ ആദരിക്കും. 

കാന്‍സര്‍ ബോധവത്കരണത്തിന്റെ ഭാഗമായി അവബോധ സംഗമങ്ങള്‍, ലഘുലേഖ വിതരണം, കൊളാഷ് പ്രദര്‍ശനം, ഡോക്യുമെന്ററി, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നടക്കുന്നുണ്ട്.
സീക്കോ സഅദിയ  ഹാളില്‍  നടന്ന സീക്കോ  യുണിറ്റ് വിളംബരം ഐ.സി .എഫ്  ഈസ്റ്റേണ്‍  പ്രൊവിന്‍സ്  സെക്രട്ടറി  അന്‍വര്‍  കളറോഡ്  ഉത്ഘാടനം  ചെയ്തു.അഷ്‌റഫ് സഖാഫി  മായനാട് ഉല്‍ബോധനം  നടത്തി.സീക്കോ  യുണിറ്റ്  പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി  അധ്യക്ഷത  വഹിച്ചു.

സിദ്ധീഖ്  സഖാഫി  ഉര്‍മി പ്രവാസി സഭ സ്വാഗത സംഘം  പ്രഖ്യാപനവും  ,ഹംസ  എളാഡ് പദ്ധതി  അവതരണവും  നടത്തി .ലത്തീഫ്  പള്ളത്തടുക്ക പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.ഹബീബ് സഖാഫി ,അബ്ദുല്‍  അസീസ്  മുസ്‌ലിയാര്‍ ,അബ്ദുല്‍  റഹ്മാന്‍  മദനി  ഉര്‍ണി,അബ്ദുല്‍  റഹ്മാന്‍ സഖാഫി  ഉക്കിനടക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.മുഹമ്മദ്  കുഞ്ഞി  ഉളുവാര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ  നന്ദിയും  പറഞ്ഞു.
Leave A Reply