Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി മെയ് 15ന് സംഘടിപ്പിക്കുന്ന മുഹമ്മദ് കുഞ്ഞി സഖാഫിയുടെ പ്രഭാഷണ നടത്തിപ്പിന്ന് സ്വാഗത സംഘം രൂപീകരിച്ചു. ജാമിഅ സഅദിയ്യയുടെ ആഭിമുഖ്യത്തില്‍ അല്‍ ജദാഫ് അല്‍ വാസല്‍ ക്ലബ്ബില്‍  രാത്രി പത്ത് മണിക്കാണ് പരിപാടി . ദുബൈ സഅദിയ്യയില്‍ സയ്യിദ് ത്വാഹാ ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം അഹ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ് ഉല്‍ഘാടനം ചെയ്തു. 

അമീര്‍ ഹസ്സന്‍ കന്യപ്പാടി പ്രോഗ്രാം രൂപരേഖ അവതരിപ്പിച്ചു. മുനീര്‍ ബാഖവി തുരുത്തി സ്വാഗതവും  അബൂബക്കര്‍ സഅദി ആലക്കാട് നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് ത്വാഹാ ബാഫഖി (ചെയര്‍മാന്‍),  നജീം തിരുവനന്തപുരം (ജന. കണ്‍വീനര്‍) സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സുലൈമാന്‍ കണ്‍മനം, സിറാജ് അബ്ദുല്ല ഹാജി, യഹ്‌യ സഖാഫി ആലപ്പുഴ, അബ്ബാസ് ഹാജി പൊയ്യത്ത് ബയല്‍, സൈനുദ്ധീന്‍ വിളയില്‍, സി.എം.എ. ചേരൂര്‍ (വൈസ്. ചെയര്‍മാന്‍മാര്‍) അബ്ദുല്ല ഹാജി ഉളുവാര്‍ (ട്രഷറര്‍), ഷമീര്‍ പി.ടി, ഇഖ്ബാല്‍ കാജൂര്‍, യൂസുഫ് അര്‍ളപ്പടവ്, അശ്‌റഫ് പാലക്കോട്, അശ്‌റഫി മമ്പാട് (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

വിവിധ ഉപസമിതി ഭാരവാഹികളായി  സയ്യിദ് ഫളല്‍ തങ്ങള്‍ സഅദി, അനീസ് തലശ്ശേരി (പ്ലാനിംഗ് ബോര്‍ഡ്) സലാം സഖാഫി എരഞ്ഞിമാവ്, അമീര്‍ ഹസ്സന്‍ (ലീഗല്‍), അശ്‌റഫി മമ്പാട്, ഹുസ്‌നുല്‍ മുബാറക് (പബ്ലിസിറ്റി), അബൂബക്കര്‍ സഅദി ആലക്കാട്, ഫൈസല്‍ എതിര്‍ത്തേട് (ഓഫീസ്) അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന്, ഷിഹാബ് വടക്കേക്കാട് (സപ്ലിമെന്റ്), നജ്മുദ്ധീന്‍ പുതിയങ്ങാടി, ഷാജഹാന്‍ കാഞ്ഞങ്ങാട് (റിഫ്രഷ്‌മെന്റ്) ഉമര്‍ സഅദി കര്‍ണൂര്‍, ഷാഹുല്‍ ഹമീദ് സഅദി, മുനീര്‍ ബാഖവി തുരുത്തി ( പ്രോഗ്രാം & സ്റ്റേജ്) റിയാസ് ഹാജി തലശ്ശേരി, ഷഫീഖ് പുറത്തീല്‍ (ഫിനാന്‍സ്) ശരീഫ് പേരാല്‍, ഷിഹാബ് തൂണേരി (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) അശ്‌റഫ് മാട്ടുല്‍, റാസിഖ് മാട്ടൂല്‍ (വളണ്ടിയര്‍) അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, അബൂബക്കര്‍ നദ്‌വി പുഞ്ചാവി (റിസപ്ഷന്‍) ഇസ്മായില്‍ കക്കാട്, സുബൈര്‍ കുവ്വത്തൊട്ടി, റാഷിദ് ദേളി (ഐ.ടി.) എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Reply