Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
കാരന്തൂര്‍: സഖാഫീസ് സ്‌കോളേര്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 17 ന് ദേശീയ കൗണ്‍സില്‍ ക്യാമ്പും 18 ന്  സമ്പൂര്‍ണ്ണ സഖാഫി സംഗമവും നടത്തുവാന്‍ തീരുമാനിച്ചു .

ഏപ്രില്‍ 17 ബുധനാഴ്ച  വൈകിട്ട് 4 മണിക്ക്   ശൂറ യോഗവും 7 മണിക്ക് കൗണ്‍സില്‍  ദേശീയ  ക്യാമ്പും നടക്കും. വിവിധ സംസ്ഥാനങ്ങളിലെ സഖാഫി പ്രതിനിധികള്‍, കേന്ദ്ര ശൂറാ അംഗങ്ങള്‍, കേരളത്തിലെ ജില്ലാ തല കോഡിനേറ്റര്‍മാര്‍, ബാച്ചു തല ലീഡര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ക്യാമ്പില്‍ പുതിയ പ്രവര്‍ത്തന കാലത്തേക്കുള്ള കര്‍മ്മ രേഖ ചര്‍ച്ച ചെയ്യും .

18 ന് രാവിലെ 9 മണിക്ക്  കര്‍ണ്ണാടക, തമിഴ് നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സമ്പൂര്‍ണ്ണ സഖാഫി സംഗമം നടക്കും. കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘടനം ചെയ്യും. സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും .

സി മുഹമ്മദ് ഫൈസി, ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം തുടങ്ങിയര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. പുതിയ കര്‍മ്മ പദ്ധതി പ്രഖ്യാപനം ഡോ .എം എച്ച് അസ്ഹരിയും , സമാപന പ്രഭാഷണം പേരോട് അബ്ദുറഹ്മാന്‍ സഖാഫിയും നടത്തും. കര്‍ണ്ണാടക, തമിഴ് നാട് സംസ്ഥാന സംഗമങ്ങള്‍ ജൂലായ് മാസത്തില്‍ നടത്തും .

ഇത് സംബന്ധമായി ചേര്‍ന്ന ചടങ്ങില്‍ പി..കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു .ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബ്ദു ലത്തീഫ് സഖാഫി പെരുമുഖം, അക്ബര്‍ ബാദുഷ സഖാഫി തൃശൂര്‍, ഹംസ സഖാഫി സീഫോര്‍ത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു .തറയിട്ടാല്‍ ഹസന്‍ സഖാഫി സ്വാഗതം പറഞ്ഞു .
Leave A Reply