Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റുകള്‍ എണ്ണണമെന്നും ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റുകള്‍ വീതമാണ് എണ്ണേണ്ടതെന്നും സുപ്രീംകോടതി.  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെകാള്‍ അഞ്ച് ഇരട്ടി വിവിപാറ്റ് രസീതുകള്‍ എണ്ണുവാനാണ് ഉത്തരവ്. നിലവില്‍ ഒരു അസംബ്ലി മണ്ഡലത്തിലെ ഒരു വിവിപാറ്റ് മെഷിനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്. ഇത് അഞ്ച് മെഷിനുകള്‍ ആക്കാന്‍ ആണ് ഉത്തരവ്

അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.  വിവിപാറ്റ് എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ  നിലപാട്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. 

ഫലം അറിയാന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചത്. ഇപ്പോഴുള്ളതിന്റെ ഇരട്ടി ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ രണ്ടര ദിവസം കൊണ്ട് ഫലം പ്രഖ്യാപിക്കാനാകും എന്നും  പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു.  ആദ്യ ഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ്  വിവിപാറ്റിന്റെ കാര്യത്തില്‍ ഉത്തരവായത്. 

അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചാല്‍ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.



 എന്താണ് വിവിപാറ്റ്

ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടര്‍ക്ക് ബോധ്യപ്പെടാന്‍ കഴിയുന്ന സംവിധാനമാണ് വിവി പാറ്റ്. 
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) ഇത്. ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പില്‍ അച്ചടിച്ചു വരും. ഇതില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തിരഞ്ഞെടുപ്പ് ചിഹ്നവുമുണ്ടാകും.വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും. 

തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞു വിപിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടു പോകാനാവില്ല. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ. വോട്ടെടുപ്പു സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണി തീരുമാനമെടുക്കും.

Leave A Reply