Friday, 19 April 2019

എസ് ജെ എം കാസര്‍ഗോഡ് റെയ്ഞ്ച് സുന്നി ബാലസംഘം ഗ്രാവിറ്റാസ്-19 ശനിയാഴ്ച

കാസര്‍ഗോഡ്: കാസറഗോഡ്  സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന സുന്നി ബാലസംഘം മദ് റസ ഭാരവാഹികള്‍ക്ക് വേണ്ടിയുള്ള രചനാമത്സരം ഗ്രാവിറ്റാസ് -19 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചെട്ടുംകുഴി ബദ്‌റുല്‍ ഹുദാ സുന്നി മദ് റസയില്‍ വെച്ച് നടക്കും 
          
എസ് എസ് എഫ് ജില്ലാ മഴവില്‍ സംഘം സെക്രട്ടറി  ശംസീര്‍ സൈനി  ത്വാഹാ നഗര്‍ ഉദ്ഘാടനം ചെയ്യും. റെയിഞ്ച് പ്രസിഡണ്ട്  അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിക്കും. റൈഞ്ച് മിഷനറി സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ അമാനി  ആമുഖ പ്രഭാഷണം നടത്തും.  തുടര്‍ന്ന്  റൈഞ്ച്  പരിധിയിലെ 11 മദ്രസകളില്‍ നിന്നായി 77 സുന്നി ബാലസംഘം പ്രവര്‍ത്തകര്‍ മാറ്റുരക്കും. ബുക്ക് ടെസ്റ്റ്, മാഗസിന്‍ നിര്‍മാണം ,നിമിഷപ്രസംഗം ,കഥാരചന ,കവിതാരചന ,പ്രബന്ധരചന ,ഫസല്‍സ്, ക്വിസ് ,വായന, എഴുത്ത് ,പോസ്റ്റര്‍ ഡിസൈനിങ് ,അറബി പദ്യം ചൊല്ലല്‍ എന്നിങ്ങനെ 14 ഇനങ്ങളില്‍ മത്സരം നടക്കും. 

സെക്രട്ടറി ഇല്യാസ് കുറുമ്പ, അബ്ദുല്‍ ഖാദിര്‍  സഅദി പയോട്ട ,ഫൈസല്‍ സൈനി മുട്ടത്തോടി ,റഫീഖ് സഖാഫി പള്ളം ,അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്‍ മജല്‍ സംബന്ധിക്കും.

SHARE THIS

Author:

0 التعليقات: