Thursday, 25 April 2019

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം ഏപ്രില്‍ 29ന് ചിത്താരിയില്‍; കാഞ്ഞങ്ങാട് ഡിവിഷന്‍ ഉണര്‍ത്തു യാത്രക്ക് പ്രൗഢ തുടക്കം

നീലേശ്വരം: എസ് എസ് എഫ് സ്ഥാപക ദിനമായ ഏപ്രില്‍ 29ന് സൗത്ത് ചിത്താരിയില്‍ നടക്കുന്ന ജില്ലാ ഉണര്‍ത്തു സമ്മേളനത്തിന്റെ മുന്നോടിയായി സന്ദേശം കൈമാറി കാഞ്ഞങ്ങാട് ഡിവിഷന്‍ ഉണര്‍ത്തു യാത്രക്ക് സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങളും സയ്യിദ് ജബ്ബാര്‍ തങ്ങളും ചേര്‍ന്ന് ജാഥ നായകന്‍ സകരിയ അഹ്‌സനിക്ക് പതാക കൈമാറി   തുടക്കം കുറിച്ചു.
ഡിവിഷനിലെ 40 യൂണിറ്റിലേക്കും സമ്മേളന സന്ദേശ കൈമാറി യാത്ര 27 ന് സമാപിക്കും.

ഡിവിഷന്‍ ഉണര്‍ത്തു യാത്ര ഉദ്ഘാടനസംഗമത്തില്‍ എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രടറി സത്താര്‍ പഴയ കടപ്പുറത്തിന്റെ  അദ്ധ്യക്ഷതയില്‍ 
എസ് എസ് ഫ്  ജില്ലാ ജനറല്‍ സെക്രട്ടറി  ശകീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.


അബ്ദുള്ള ഹാജി മടികൈ, അഴിത്തല കാദര്‍ ഹാജി,മഹമൂദ് അംജദി,സുബൈര്‍ സഅദി അഴിത്തല,റാശിദ് ഹിമമി ബങ്കളം എന്നിവര്‍ സംബന്ധിച്ചു. 
ആഷിക്ക് അതിഞ്ഞാല്‍  സ്വാഗതവും റിയാസ് പഴയ കടപ്പുറം  നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: