Monday, 8 April 2019

നാടിന് ഉത്സവഛായ പകര്‍ന്നു മഴവില്‍ സംഘം പാട്ടും കളിയും മത്സരങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം

കാസര്‍ഗോഡ് : വേനലവധിക്കാലം ആഘോഷപൂര്‍വം ആസ്വദിച്ചു  വിദ്യാര്‍ത്ഥികളില്‍ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച്  മഴവില്‍ സംഘം പാട്ടും കളിയും മത്സരങ്ങള്‍ക്ക്  ജില്ലയില്‍ തുടക്കമായി .

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബേക്കൂറില്‍ ഹസൈനാര്‍ മിസ്ബാഹിയുടെ അധ്യക്ഷതയില്‍ കാമില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഡയറക്ടര്‍ മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് ജില്ലയിലെ 9 ഡിവിഷന്‍ കേന്ദ്രങ്ങളിലും ഡിവിഷന്‍ തല ഉദ്ഘാടനം നടക്കും വരും ദിവസങ്ങളില്‍ ജില്ലയിലെ 400 യൂണിറ്റുകളില്‍ പരിപാടികള്‍ നടക്കും 

 ഫാറൂഖ് പോസോട്ട്, കരീം ജൗഹരി, ഇബ്രാഹിം ഹാജി ബേക്കൂര്‍, ഉസ്മാന്‍ ബേക്കൂര്‍, റഫീഖ്, സത്താര്‍,ഖലീല്‍ മദനി സൈനുദ്ധീന്‍ സുബ്ബയ്ക്കട്ടെ ,ബദറുല്‍ മുനീര്‍ സഖാഫി ,നാസര്‍ ബേക്കൂര്‍ സംബന്ധിച്ചു. ശംസീര്‍ സൈനി ത്വഹാനഗര്‍ സ്വാഗതവും അസീസ് അട്ടഗോളി നന്ദിയും പറഞ്ഞു


SHARE THIS

Author:

0 التعليقات: