Sunday, 21 April 2019

പാടിയും പറഞ്ഞും അവര്‍ സംഗമിച്ചു; എസ് എസ് എഫ് പെരുമുഖം യൂണിറ്റ് പാട്ടും കളിയും ശ്രദ്ധേയമായി

പെരുമുഖം; എസ് എസ് എഫ് പെരുമുഖം യൂണിറ്റിന് കീഴില്‍ പുതുതലമുറയെ സക്രിയമായി പാകപ്പെടുത്തി നേതൃതലങ്ങളിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തിനുവേണ്ടി മഴവില്‍ സംഗത്തിന്റെ പാട്ടും കളിയും സംഘടിപ്പിച്ചു.


പരിപാടിയില്‍ പെരുമുഖം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സ്വാലിഹ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിവിദ സെഷനുകള്‍ക്ക് കോഴിക്കോട് ജില്ലാ ഭാരവാഹി ബാസിത്ത് പെരുമുഖം, ഫറോക് സെക്ടര്‍ പ്രസിഡന്റ് ഹാഷിര്‍ മുസ്ലിയാര്‍, മദാരിഖ് പെരുമുഖം, റുഹൈലത്ത് പെരുമുഖം നേതൃത്വം നല്‍കി. മുഹ്താജ് പെരുമുഖം സ്വാഗതവും യാസര്‍ നന്ദിയും പറഞ്ഞു. 

മധുരമൂറം അനുഭവം അയവിറക്കി അവര്‍ പിരിഞ്ഞു.


SHARE THIS

Author:

0 التعليقات: