Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ഡെറാഡൂണ്‍: ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഹരിദ്വാര്‍ ജില്ലയിലെ ദഡ്കി ഗ്രാമത്തിലെ കര്‍ഷകനായ ഈശ്വര്‍ ചന്ദ്(65) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഈശ്വര്‍ ചന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.  


''അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്യരുത്. ചെയ്താല്‍ അവര്‍ എല്ലാവരേയും ചായ വില്‍പ്പനക്കാരാക്കും'' എന്നാണ്? ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.



ഭീമമായ കടക്കെണിയിലായിരുന്നു ഈശ്വര്‍. ഒരു ഇടനിലക്കാരന്‍ വഴി താന്‍ അഞ്ച് ലക്ഷം രൂപ ബാങ്ക് വായ്പയായി എടുത്തിരുന്നുവെന്നും ഈ ഇടനിലക്കാരന്‍ താന്‍ ഒപ്പിട്ട് നല്‍കിയ ബ്ലാങ്ക് ചെക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാകുറിപ്പിലുണ്ട്. ചെക്ക് ഉപയോഗിച്ച് തുക പിന്‍വലിക്കുമെന്നാണ് ഭീഷണി. ഒത്തുതീര്‍പ്പിനായി ഇയാള്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്.


കര്‍ഷകന്റെ ആത്മഹത്യയും കുറിപ്പിലെ വരികളും ബി.ജെ.പിക്കെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം കത്തിന്റെ ആധികാരികത സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. കത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ തന്നെയാണോ എഴുതിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Leave A Reply