Wednesday, 10 April 2019

റഫേലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ സുപ്രീകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: റാഫേല്‍ പുനഃ പരിശോധന ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രാഥമികഎതിര്‍പ്പ് സുപ്രീം കോടതി തള്ളി. പ്രശാന്ത് ഭൂക്ഷണ്‍ സമര്‍പ്പിച്ച പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി. പുതിയ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 

റാഫേല്‍ ഇടപാടില്‍ സി ബി ഐ അന്വേഷണം ആവശ്യം ഇല്ല എന്ന സുപ്രീം കോടതി വിധിക്ക് എതിരെ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, മനോഹര്‍ ലാല്‍ ശര്‍മ്മ, സഞ്ജയ് സിങ് എന്നിവര്‍ ആണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ച മൂന്ന് രേഖകള്‍ കോടതി തെളിവായി പരിഗണിക്കും.പുതിയ രേഖകള്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിശോധിക്കും.

ഇതിന് പുറമെ കോടതിയെ മനപൂര്‍വ്വും തെറ്റ് ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യശ്വന്ത് സിന്‍ഹ ഉള്‍പ്പടെ ഉള്ളവര്‍ പ്രത്യേക അപേക്ഷയും നല്‍കിയിട്ടുണ്ട്. പുനഃ പരിശോധന ഹര്‍ജികളും പ്രത്യേക അപേക്ഷയും ഫയലില്‍ സ്വീകരിക്കാതെ തന്നെ തള്ളണം എന്നാണ് സര്‍ക്കാര്‍ ആവശ്യം. 

കോടതിയെ സര്‍ക്കാര്‍ തെറ്റ് ധരിപ്പിച്ചു എന്ന് തെളിയിക്കാന്‍ ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളും രേഖകളും ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ ഹാജര്‍ ആക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ രേഖകള്‍ കോടതി പരിഗണിക്കരുത് എന്നാണ് സര്‍ക്കാര്‍ ആവശ്യം. ഈ രേഖകള്‍ കോടതിയില്‍ വിശദമായ വാദത്തിന് വിധേയം ആക്കുന്നത് രാജ്യ താത്പര്യത്തിന് ഉതകുന്നത് അല്ല എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് പുനഃ പരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

പുന പരിശോധനാ ഹര്‍ജികളില്‍ വാദംകേള്‍ക്കുന്ന തിയതി പിന്നീട് അറിയിക്കും. 


SHARE THIS

Author:

0 التعليقات: