Thursday, 11 April 2019

എസ് വൈ എസ് ബദിയഡുക്ക സോണ്‍ ജാഗ്രതാ സദസ്സ് ദാറുല്‍ ഇഹ്‌സാനില്‍

ബദിയഡുക്ക: എസ് വൈ എസ് സംസഥാന സാരഥികളുടെ പര്യടനം  ബദിയഡുക്ക സോണ്‍ തല ജാഗ്രതാ സദസ്സ്  ഏപ്രില്‍ 12 ന് വൈകുന്നേരം 5.30 ന് ഹസനാബാദ് ദാറുല്‍ ഇഹ്‌സാനില്‍ നടക്കും. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാനയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി നയനിലപാട്  വിശദീകരിക്കും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റഷീദ് മാസ്റ്റര്‍ നരിക്കോട് കര്‍മ്മ പദ്ധതികള്‍ അവധരിപ്പിക്കും. ജില്ലാ സെക്രട്ടറി  മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തും. 

ഇക്ബാല്‍ ആലങ്കോട്, ബഷീര്‍ സഖാഫി കൊല്ല്യം, മുഹമ്മദ് അമാനി ബെളിഞ്ച, അസീസ് ഹിമമി ഗോസാഡ, അബ്ദുല്ല സഅദി തുപ്പക്കല്‍, റസാഖ് ഗുണാജെ, കബീര്‍ ഹിമമി ഗോളിയടുക്ക, അഷ്‌റഫ് സഖാഫി ഷേണി, യൂസഫ് മുസ്‌ലിയാര്‍ കുദിങ്കില, നസീര്‍ ചടേക്കല്‍, തുടങ്ങിയവര്‍ സംബന്ധിക്കും.

സോണ്‍ എക്‌സിക്യൂട്ടിവ് , സര്‍ക്കിള്‍ യൂണിറ്റ് ഭാരവാഹികള്‍ പ്രതിനിധികളായി സംബന്ധിക്കും

SHARE THIS

Author:

0 التعليقات: