Tuesday, 9 April 2019

എസ് വൈ എസ് ജാഗ്രതാ സമ്മേളനം ഒമ്പത് കേന്ദ്രങ്ങളില്‍; നയ സമീപന രേഖ ചര്‍ച്ച ചെയ്യും

കാസര്‍കോട്: സംഘടനയുടെ നയസമീപന രേഖയും നാല് മാസത്തെ കര്‍മ പദ്ധതിയും ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ എസ് വൈ എസ് ജാഗ്രതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. ഈ മാസം 12ന് അഞ്ച് സോണുകളിലും 17ന് നാല് സോണുകളിലും സമ്മേളനം നടക്കുക.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദു റശീദ് നരിക്കോട്, മുജീബ് വടക്കേമണ്ണ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.

യൂണിറ്റ്, സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് പ്രതിനിധികള്‍. 2019- 20 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും.    

ഈ മാസം 12ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് സുന്നി സെന്ററിലും കുമ്പള മുഹിമ്മാത്തിലും സമ്മേളനം നടക്കും. അന്ന് വൈകിട്ട് 3ന് മഞ്ചേശ്വരം മള്ഹറിലും  നാല് മണിക്ക് ഉപ്പള ബേക്കൂറിലും 6 മണിക്ക് ബദിയടുക്ക ദാറുല്‍ ഇഹ്‌സാനിലുമാണ് സമ്മേളനം. .

17 ന് ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്, ഉച്ചക്ക് ഉദുമ, വൈകിട്ട് തൃക്കരിപ്പൂര്‍ മുള്ളേരിയ സോണുകളില്‍ സമ്മേളനം നടക്കും.   

ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

SHARE THIS

Author:

0 التعليقات: