Monday, 22 April 2019

എസ് വൈ എസ് തദ്കിറ ക്യാമ്പുകള്‍ 45 സര്‍ക്കിളുകളില്‍; ജില്ലാതല ഉദ്ഘാടനം 24ന് ഉപ്പള ഹേരൂരില്‍

കാസര്‍കോട്: യൂണിറ്റ് വരെയുള്ള എല്ലാ ഭാരവാഹികള്‍ക്കും പെരുമാറ്റച്ചട്ടം പരിശീലന ഭാഗമായി  ഈ മാസം 24 മുതല്‍ മെയ് 5 വരെ ജില്ലയിലെ 45 സര്‍ക്കിളുകളില്‍ തദ്കിറ എന്ന പേരില്‍ ക്യാമ്പുകള്‍ നടത്താന്‍ ജില്ലാ എസ് വൈ എസ് തീരുമാനിച്ചു.  ജില്ലാതല ഉദ്ഘാടനം 24ന് ബുധനാഴ്ച ഉപ്പള സോണിലെ ചേവാര്‍ സര്‍ക്കിളില്‍ ഹേരൂരില്‍ നടക്കും. രാത്രി 8.30ന് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ പ്രസിഡന്റ് അബ്ദുല്‍ റസാഖ് മദനി അധ്യക്ഷത വഹിക്കും. ജില്ലാ ഉപാധ്യക്ഷന്‍ മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസ സഖാഫി കളത്തൂര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദു റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ സത്താര്‍ മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല, സര്‍ക്കിള്‍ പ്രസിഡന്റ് മൊയ്തീന്‍ സൈനി ചിന്നമുഗര്‍, മജീദ് സഅദി സുബ്ബയ്യകട്ട, ശരീഫ് സഅദി നേതൃത്വം നല്‍കും.

ജില്ലാ നേതാക്കളായ  ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ശാഫി സഅദി തുടങ്ങിയവര്‍ പ്രസംഗിക്കും.

പ്രവര്‍ത്തകരുടെ വ്യക്തിജീവിതം രൂപപ്പെടുത്താന്‍ സഹായിക്കുന്ന മാര്‍ഗരേഖയാണ് പെരുമാറ്റച്ചട്ടം. അംഗത്വമെടുത്ത എല്ലാ പ്രവര്‍ത്തകരെയും പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ കൊണ്ട് വരുന്നതിനാണ് സമഗ്ര പരിശീലനം തുടങ്ങുന്നത്. തദ്കിറ ക്യാമ്പില്‍ സര്‍ക്കിള്‍ എക്‌സിക്യൂട്ടീവിനും യൂണിറ്റിലെ മുഴുവന്‍ ഭാരവാഹികള്‍ക്കുമാണ് പരിശീലനം.

അറിവ്, ആരാധന, പ്രബോധനം എന്നീ  ആശയങ്ങള്‍ കേന്ദീകരിച്ച് പ്രവര്‍ത്തകന്റെ സമീപനം, അച്ചടക്കം, സാമ്പത്തികം, ആരോഗ്യം, തൊഴില്‍ വിദ്യാഭ്യാസം, കുടുംബം, രാഷ്ട്രീയം, ആദര്‍ശം, സംഘാടനം സേവനം എന്നീ കാര്യങ്ങളില്‍ ചിന്തയും പയോഗവും ക്രമപ്പെടുത്തകുകയാണ് പെരുമാറ്റച്ചട്ടം.

വിവിധ സര്‍ക്കിളുകളില്‍ തദ്കിറ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കിള്‍ കണ്‍ട്രോളര്‍മാരും സര്‍ക്കിള്‍ ഭാരവാഹികളും നേതൃത്വം നല്‍കും.



SHARE THIS

Author:

0 التعليقات: