Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കുമ്പടാജ: ശക്തമായ വേനല്‍ ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ പ്രകൃതി സംരക്ഷണവും വിവിധ സാന്ത്വന പദ്ധതികളുമായി എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍.

വന നശീകരണം ജലക്ഷാമത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നതിനാല്‍ നാടുകളില്‍ മരം നട്ടുപിടിപ്പിക്കാനുള്ള ബോധവല്‍ക്കരണവും വൃക്ഷതൈ വിതരണവും നടത്തുന്നു. പദ്ധതിയുടെ സര്‍ക്കിള്‍ തല ഉദ്ഘാടനം ബെളിഞ്ചയില്‍ നടന്നു.

ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ആവശ്യമായ പ്രവര്‍ത്തനം നടത്താനും കമ്മറ്റി തീരുമാനിച്ചു.പ്രവര്‍ത്തകരുടെ വീടുകളിലും ആസ്ഥാന കേന്ദ്രങ്ങളിലും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തണ്ണീര്‍കുടവും സംവിധാനിക്കുന്നു. യാത്രക്കാര്‍ക്ക്  കുടിവെള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന ജല സംരക്ഷണ ചര്‍ച്ച ഏപ്രില്‍ രണ്ടാം വാരം നടക്കും.

ഏപ്രില്‍ 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന സാന്ത്വന വാരത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും സര്‍ക്കിള്‍ ഭാരവാഹികളുടെ രോഗ സന്ദര്‍ശനവും നടത്തുന്നു. റംസാന്‍ മുന്നോടിയായി 100 കുടുംബങ്ങള്‍ക്ക് ക്വിറ്റ് വിതരണവും മെയ് ഒന്നിന് സംസ്‌കരണ ക്യാമ്പും   നടക്കും.
   
ബെളിഞ്ച മഹബ്ബയില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബദിയടുക്ക സോണ്‍ ട്രൈനിംഗ് സെക്രട്ടറി അബ്ദുല്ല സഅദി തുപ്പക്കല്‍ പ്രാര്‍ത്ഥന നടത്തി. സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ധീഖ് ഹനീഫി അന്നടുക്കയുടെ അധ്യക്ഷതയില്‍ ജില്ല പ്രവര്‍ത്തക സമിതി അംഗം അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച പദ്ധതി അവതരിപ്പിച്ചു.യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, ഇബ്‌റാഹിം മുസ്ലിയാര്‍ പുത്രോടി, പി എ മുഹമ്മദ് മൗലവി പാലഗം, മൂസ മദനി തുപ്പക്കല്‍, മൊയ്തു മൗലവി കുമ്പടാജ, അബ്ദുല്ല മൗലവി കുദിങ്കില, മുഹ്യദ്ധീന്‍ അഹ്‌സനി തുപ്പക്കല്‍, അബ്ദുന്നാസിര്‍ സഖാഫി ബെളിഞ്ച, അബ്ദുലെത്തീഫ് ഗോളിക്കട്ട, ബാത്വിഷ സുഹ് രി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply