Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സംഘടനയുടെ നയസമീപന രേഖയും രണ്ട് വര്‍ഷത്തെ കര്‍മ പദ്ധതിയും വിശദീകരിക്കുന്നതിന് എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന സോണ്‍ പര്യാടന ഭാഗമായി സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ ആവേശകരമായ തുടക്കം. ഒന്നാം ഘട്ടത്തില്‍ അഞ്ച് സോണുകളില്‍  നടന്ന സമ്മേളനങ്ങളില്‍ സംസ്ഥാന സാരഥികള്‍ നയ പ്രഖ്യാപനം നടത്തി.

ജില്ലാതല ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കാസര്‍കോട് സുന്നി സെന്ററില്‍ നിര്‍വ്വഹിച്ചു. സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ കരീം ഹാദി അധ്യക്ഷത വഹിച്ചു.

യൂണിറ്റ്, സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് പ്രതിനിധികളായി സംബന്ധിച്ചത്. യൂണിറ്റ് വരെയുള്ള എല്ലാ ഭാരവാഹികള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാക്കും. പെരുമാറ്റച്ചട്ടം പരിശീലന ഭാഗമായി  ഈ മാസം 24 മുതല്‍ മെയ് 5 വരെ ജില്ലയിലെ 45 സര്‍ക്കിളുകളില്‍ തദ്കിറ എന്ന പേരില്‍ ക്യാമ്പുകള്‍ നടക്കും.     

കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ഉപ്പള, ബദിയടുക്ക എന്നിനിടങ്ങില്‍ നടന്ന സമ്മേളനങ്ങളില്‍ സയ്യിദ് ത്വാഹാ സഖാഫി, സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍,  അബ്ദു റശീദ് നരിക്കോട്, മുജീബ് വടക്കേമണ്ണ, ജില്ലാ ഭാരവാഹികളായ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ സഖാഫി കളത്തൂര്‍,  സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി ഷിറിയ, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

എസ് വൈ എസ് ജില്ലാ കമ്മറ്റി അംഗങ്ങളായ താജുദ്ദീന്‍ മാസ്റ്റര്‍ സുബ്ബയ്യകട്ട, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, റഹീം സഖാഫി ചിപ്പാര്‍, മുഹമ്മദ് സഖാഫി തോക്കെ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, ഉമര്‍ സഖാഫി കര്‍ണൂര്‍,  എ കെ സഖാഫി കന്യാന, ഇഖ്ബാല്‍ ആലങ്കോള്‍ നേതൃത്വം നല്‍കി.

ഈ മാസം 17 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ജാഗ്രതാ സമ്മേളനം നടക്കും. അന്ന് ഉച്ചക്ക് ഉദുമയിലും വൈകിട്ട് 3ന് മുള്ളേരിയയയിലും  4 മണിക്ക് തൃക്കരിപ്പൂരിലും ജാഗ്രാത സമ്മേളനങ്ങള്‍ നടക്കും.

എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദു റശീദ് നരിക്കോട്,   തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.
Leave A Reply