Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കാഞ്ഞങ്ങാട്: സംഘടനയുടെ നയസമീപന രേഖയും നാല് മാസത്തെ കര്‍മ പദ്ധതിയും ചര്‍ച്ച ചെയ്യുന്നതിനായി എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജാഗ്രതാ സമ്മേളനങ്ങളുടെ ജില്ലിയിലെ രണ്ടാം ഘട്ടം 17ന് കാഞ്ഞങ്ങാട് സോണില്‍ നിന്ന് ആരംഭിക്കും.  

രാവിലെ 10 മണിക്ക് അലാമിപ്പള്ളി സുന്നി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി വള്യാട് എന്നിവര്‍ വിഷയാവതരണം നടത്തും.

ജാഗ്രത സദസ്സിന്റെ വിളംബരമായി  സോണ്‍ സാരഥികളായ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, അശ്‌റഫ് സുഹ്‌രി പരപ്പ, അബ്ദു സത്താര്‍ പഴയകടപ്പുറം, ശിബാബ് പാണത്തൂര്‍, അബ്ദു റഹാമാന്‍ അശ്രഫി,  മഹ്മൂദ് അംജദി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ യൂണിറ്റ് പര്യടനം 30 ലേറെ യൂണിറ്റുകളില്‍ ആവേശം വിതറി. 

ഉച്ചക്ക് 3 മണിക്ക് മുള്ളേരിയ സോണ്‍ ജാഗ്രതാ സമ്മേളനം അഹ്ദല്‍ സെന്ററിലും ഉദുമ സോണ്‍ സമ്മേളനം ദേളി സഅദിയ്യയിലും നടക്കും. വൈകിട്ട് 4ന് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ നടക്കുന്ന തൃക്കരിപ്പൂര്‍ സോണ്‍ ജാഗ്രതാ സമ്മേളനത്തോടെ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും.          

എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദു റശീദ് നരിക്കോട്, തുടങ്ങിയവര്‍ വിഷയാവതരണം നടത്തും.

എസ് വൈ എസ് ജില്ലാ നേതാക്കളായ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജലാല്‍ ബുഖാരി,  മുഹമ്മദ് സഖാഫി പാത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അശറഫ് കരിപ്പൊടി, കരീം മാസ്റ്റര്‍, സിദ്ദീഖ് സഖാഫി, ശാഫി സഅദി  എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

യൂണിറ്റ്, സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുമാണ് പ്രതിനിധികള്‍. 2019- 20 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും.
Leave A Reply