Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സംഘടനയുടെ നയസമീപന രേഖയും രണ്ട് വര്‍ഷത്തെ  കര്‍മ പദ്ധതിയും വിശദീകരിക്കുന്നതിന് എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന സോണ്‍ പര്യടന ഭാഗമായി സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ പ്രൗഢ സമാപനം. ഒമ്പത്  സോണുകളില്‍  നടന്ന സമ്മേളനങ്ങളില്‍ സംസ്ഥാന സാരഥികള്‍ നയ പ്രഖ്യാപനം നടത്തി.

രണ്ടാം ഘട്ടമായി കാഞ്ഞങ്ങാട്, മുള്ളേരിയ, ഉദുമ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ജാഗ്രതാ സമ്മേളനങ്ങളില്‍  എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സംസ്ഥാന സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ നയം പ്രഖ്യാപനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍  മുഹമ്മദലി സഖാഫി വള്ളിയാട്, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അശ്‌റഫ് കരിപ്പൊടി, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ശാഫി സഅദി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

എസ് വൈ എസ് ജില്ലാ കമ്മറ്റി അംഗങ്ങളായ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദു റഹ്മാന്‍ മദനി പടന്ന, അശറഫ് അശ്‌റഫി, അശ്രഫ് സുഹ്‌രി പരപ്പ,  അബ്ദു സത്താര്‍ പഴയകടപ്പുറം, അഹ്മദ് മുസ്ലിയാര്‍ കുണിയ, അശ്രഫ് മുസ്ലിയാര്‍ തലേക്കുന്ന്, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, നൗശാദ് മാസ്റ്റര്‍, ഇല്യാസ് കൊറ്റുമ്പ,  ജമാല്‍ സഖാഫി ആദൂര്‍, അബ്ദു റസാഖ് സഖാഫി പള്ളംകോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂണിറ്റ് വരെയുള്ള എല്ലാ ഭാരവാഹികള്‍ക്കും പെരുമാറ്റച്ചട്ടം പരിശീലന ഭാഗമായി  ഈ മാസം 24 മുതല്‍ മെയ് 5 വരെ ജില്ലയിലെ 45 സര്‍ക്കിളുകളില്‍ തദ്കിറ എന്ന പേരില്‍ ക്യാമ്പുകള്‍ നടക്കും.  ജില്ലാതല ഉദ്ഘാടനം ഉപ്പളയില്‍ നടക്കും.    
Leave A Reply