Monday, 22 April 2019

എസ് വൈ എസ് സാന്ത്വനവാരം 24ന് തുടങ്ങും; ജില്ലാതല മയ്യിത്ത് പരിപാലന പരിശീലനം 25ന് കാസര്‍കോട്ട്

കാസര്‍കോട്: ഈ മാസം 24 മുതല്‍ 30 വരെ നടക്കുന്ന എസ് വൈ എസ് സാന്ത്വന വാരം ഭാഗമായി എല്ലാ യൂണിറ്റുകളിലും മയ്യിത്ത് പരിപാലത്തെക്കുറിച്ച് സമഗ്രമായ ക്ലാസ്സുകള്‍ നടക്കും. ടി്യൂട്ടര്‍മാര്‍ക്കുള്ള പരിശീലനം ഈ മാസം 25ന് ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ സോണില്‍ നിന്നും തെരെഞ്ഞെടുത്ത 10 വീതം ട്യൂട്ടര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കും.

സാന്ത്വന വാരം ഭാഗമായി യൂണിറ്റുകളില്‍ 24ന് വിളംരം, 26ന് രോഗീ സന്ദര്‍ശനം, 29,30ന് മയ്യിത്ത് പരിപാല ക്ലാസ്സ് നടക്കും. സര്‍ക്കിളുകളില്‍ ജീവിത ശൈലീ രോഗ പരിശോധന, സോണ്‍തലത്തില്‍ പൊതിച്ചോര്‍ വിതരണം തുടങ്ങിയ പരിപാടികള്‍ നടക്കും.



SHARE THIS

Author:

0 التعليقات: