Saturday, 13 April 2019

വോട്ടവകാശം കാര്യക്ഷമതയോടെ വിനിയോഗിക്കുക: ത്വാഹ തങ്ങള്‍

ബദിയഡുക്ക: ഇന്ത്യന്‍ ഭരണഘടനയുടെയും ജനാതിപത്യത്തിന്റെയും നിലനില്‍പിന് പൗരന്മാരുടെ വോട്ടവകാശം സമഗ്രമായി വിനിയോഗിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി തങ്ങള്‍ അഭിപ്രായപ്പെട്ടു. ദാറുല്‍ ഇഹ്‌സാനില്‍ നടന്ന ബദിയഡുക്ക സോണ്‍ തല ജാഗ്രതാ സദസ്സ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. വര്‍ദ്ധിച്ച് വരുന്ന ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും ഭരണഘടനയെ നോക്കുകുത്തിയാക്കാനും ശ്രമിക്കുന്ന ഈ അവസരത്തില്‍ കൃത്യമായ ആലോചനകളുടെ അടിസ്ഥാനത്തില്‍ വോട്ടവകാശം വിനിയോകിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. 

സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ മുജീബ് മാസ്റ്റര്‍ മലപ്പുറം പദ്ധതി അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍,  ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, ജില്ലാ സാംസ്‌കാരിക സമിതി അംഗം അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, ഓര്‍ഗനൈസിങ് സമിതി അംഗം താജുദ്ദീന്‍ മാസ്റ്റര്‍ സുബയകട്ട, അസീസ് ഹിമമി ഗോസാഡ, ബഷീര്‍ സഖാഫി കൊല്ല്യം മുഹമ്മദ് അമാനി ബെളിഞ്ച, റസ്സാഖ് ഗുണാജെ, അഷ്‌റഫ് സഖാഫി ഷേണി, നസീര്‍ ചടേക്കല്‍,  കബീര്‍ ഹിമമി ഗോളിയടുക്ക, യൂസഫ് മുസ്‌ലിയാര്‍ കുദ്ങ്കില, അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ നെക്രാജെ തുടങ്ങിയര്‍ സംബന്ധിച്ചു. അബ്ദുല്ല സഅദി തുപ്പക്കല്‍ സ്വാഗതവും ഇഖ്ബാല്‍ ആലങ്കോട് നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: