Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് മൂന്നു മരണം. ഒരാളുടെ നില അതീവഗുരുതരം. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴുമണിയോടെയാണ് അപകടം. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എല്‍പിജിയുമായി വരുന്ന ടാങ്കര്‍ ലോറി കോണ്‍ക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്‌സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. 

ഗുഡ്‌സ് ഓട്ടോറിക്ഷയുടെ പിറകില്‍ നില്‍ക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മൂന്ന് തൊഴിലാളികളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ മൃതദേഹം ഇപ്പോള്‍ മലപ്പുറം കോട്ടപ്പടിയിലുള്ള ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 

വാഹനത്തിന്റെ ്രൈഡവര്‍ കൂട്ടിലങ്ങാടി സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ നില അതീവ ഗുരുതരമാണ്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികില്‍സയിലാണ്.

Leave A Reply