Friday, 26 April 2019

കൊച്ചുവേളി-ബംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ ഞായറാഴ്ച മുതല്‍

തൃശൂര്‍: കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരു കൃഷ്ണരാജപുരത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചു. 'സുവിധ' എന്ന സ്‌പെഷല്‍ ട്രെയിന്‍ ഞായറാഴ്ച ഓടിത്തുടങ്ങും. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് ട്രെയിനുകള്‍ കുറവായ സാഹചര്യത്തില്‍, പ്രത്യേകിച്ച് അവധിക്കാലത്ത് യാത്രക്കാര്‍ നേരിടുന്ന ക്ലേശങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്.



കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ട് തിങ്കളാഴ്?ച രാവിലെ 8.45ന് കൃഷ്ണരാജപുരത്ത് എത്തുന്ന ട്രെയിന്‍ മേയ് അഞ്ച്, 12, 19, 26, ജൂണ്‍ രണ്ട്, ഒമ്പത്, 16, 23, 30 എന്നീ ദിവസങ്ങളിലാണ് സര്‍വിസ് 
നടത്തുന്നത്. കൊല്ലം 5.52, കായംകുളം 6.38, കോട്ടയം രാത്രി 8.07, എറണാകുളം ടൗണ്‍ 9.20, തൃശൂര്‍ 10.42, പാലക്കാട് 12.05, കോയമ്പത്തൂര്‍ 1.20, ഈറോഡ് 3.10, ബംഗാര്‍പെട്ട് 7.38, വൈറ്റ്ഫീല്‍ഡ് 8.29 എന്നിങ്ങനെയാണ് സമയം. ടിക്കറ്റ് ബുക്കിങ്ങ് ശനിയാഴ്ച രാവിലെ എട്ടിന് തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

SHARE THIS

Author:

0 التعليقات: