Friday, 5 April 2019

ഉളുവാര്‍ മഖാം ഉറൂസ് ശനിയാഴ്ച അന്നദാനത്തോടെ സമാപിക്കും

ഉളുവാര്‍: ഉളുവാര്‍ സയ്യിദ്  ഇസ്മായീല്‍  അല്‍ ബുഖാരി (ന.മ) തങ്ങളുടെ ഉറൂസ് പരിപാടികള്‍ ശനിയാഴ്ച അന്നദാനത്തോടെ സമാപിക്കും. മൂന്നാണ്ടൊരിക്കല്‍ കൊണ്ടാടുന്ന ഉറൂസിന്റെ മതപ്രഭാഷണ പരിപാടികള്‍ വെ്ള്ളിയാഴ്ച സമാപിക്കും.  

വെള്ളിയാഴ്ച രാത്രി 7.30ന് നടക്കുന്ന സമാപന സംഗമം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉത്ഘാടനം ചെയ്യും. പ്രൊഫ.ആലിക്കുട്ടി  മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കുടുംബബന്ധം എന്ന വിഷയത്തില്‍ സ്വലാഹുദ്ദീന്‍  ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടക്കും. ജമാഅത്ത്  കമ്മിറ്റിയുടെയും ഉറൂസ് കമ്മിറ്റിയുടെയും  ഭാരവാഹികള്‍ സംബന്ധിക്കും. 

ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന സയ്യിദ്  ഇസ്മായീല്‍ അല്‍ബുഖാരി തങ്ങള്‍ അനുസ്മരണ  മൗലിദ് സദസ്സിന് സയ്യിദ് അലി തങ്ങള്‍  കുമ്പോല്‍  നേതൃത്വം നല്‍കും.തുടര്‍ന്ന് പതിനായിരങ്ങള്‍ക്ക്  അന്നദാന വിതരണത്തോടെ ഉറൂസ് പരിപാടികള്‍  സമാപിക്കും.

SHARE THIS

Author:

0 التعليقات: