Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മഞ്ചേശ്വരം: 'വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സോണ്‍ തലങ്ങളില്‍ നടത്തി വരുന്ന റമളാന്‍ പ്രഭാഷണത്തിന്റെ ഭാഗമായി മഞ്ചേശ്വരം സോണ്‍ റമളാന്‍ പ്രഭാഷണം 10 മുതല്‍ മജീര്‍പ്പള്ള കോളിയൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ പ്രഭാഷകന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. 

10ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സയ്യിദ് കെ.എസ്.എം തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ നേതൃത്വം നല്‍കും. 5 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഡി.എം.കെ മുഹമ്മദ് പതാക ഉയര്‍ത്തും.

11ന് ശനിയാഴ്ച രാവിലെ 9.30ന് സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍ ഗാന്ധിനഗര്‍ പ്രാര്‍ത്ഥന നടത്തും. കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി അല്‍ ബിഷാറയുടെ അദ്ധ്യക്ഷതയില്‍ മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാന്‍ പ്രഭാഷണം നടത്തും. 

12ന് ഞായറാഴ്ച രാവിലെ 9.30ന് സയ്യിദ് ബദ്‌റുദ്ദീന്‍ സഖാഫി ചിപ്പാര്‍ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാന്‍ പ്രഭാഷണം നടത്തും. സമസ്ത ഉപാദ്ധ്യക്ഷന്‍ താജുശ്ശരീഅ എം അലികുഞ്ഞി ഉസ്താദ് ശിറിയ സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹസന്‍ സഅദി അല്‍ അഫഌി സ്വാഗതവും ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ നന്ദിയും പറയും.
Leave A Reply