Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍: ഈ വര്‍ഷത്തെ ജില്ലാതല ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പ് കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ ജൂലൈ 9ന് രാവിലെ 9.30മുതല്‍  2.30 വരെ നടക്കും. 
    
സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന 700 ലേറെ പേര്‍ സംബന്ധിക്കും. 
    
ഹജ്ജ് പരിശീലന രംഗത്ത് നിരവധി വര്‍ഷത്തെ പാരമ്പര്യമുള്ള പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമിയാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ജനപ്രതിനിധികളും പണ്ഡിതരും ഹജ്ജ് ട്രൈനിമാരും വിവിധ സെഷനുകളില്‍ സംബന്ധിക്കും.
   
ത്വവാഫ്, സഅ്‌യ് തുടങ്ങിയ ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പ്രായോഗികമായി പരിശീലിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തും. കഅ്ബയുടെ രൂപവും മറ്റു പശ്ചാത്തല ദൃശ്യങ്ങളും ഒരുക്കി ഹജ്ജിന്റെ കര്‍മങ്ങളള്‍ പ്രായോഗികമായി മനസ്സിലാക്കുന്ന അവസരമൊരുക്കും. സ്തീകള്‍ക്ക് വനിതാ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. 
          

ഹജ്ജിന് സെലക്ഷന്‍ കിട്ടിയവരും വിവിധ ഏജന്‍സികളില്‍ ഹജ്ജിന് അപേക്ഷിച്ചവരും ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സ്വാഗത സഘം അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് കല്ലക്കട്ട മജ്മഅ് സ്ഥാപനവുമായി ബന്ധപ്പെടണം.   സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ (വര്‍ക്കിംഗ് സെക്രട്ടറി): 9895956265

Leave A Reply