Tuesday, 14 May 2019

എസ്.വൈ.എസ് റിലീഫ് ഡേ; മഞ്ചേശ്വരം സോണില്‍ 47 യൂണിറ്റുകളും ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കും

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ഈ മാസം 17ന് നടക്കുന്ന ഫണ്ട് സമാഹരണത്തില്‍ മഞ്ചേശ്വരം സോണിലെ 47  യൂണിറ്റുകളും പങ്കാളികളാകും.  മുഴുവന്‍ യൂണിറ്റുകളും 4000 രൂപ സംസ്ഥാന വിഹിതം നല്‍കി ടാര്‍ഗറ്റ് പൂര്‍ത്തിയാക്കും.  യൂണിറ്റ്, സര്‍ക്കിള്‍  നേതാക്കള്‍ക്കു പുറമെ അതാതു പ്രദേശത്തെ ജില്ലാ സോണ്‍  ഭാരവാഹികളും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും.

സോണിലെ അഞ്ച് സര്‍ക്കിള്‍ കമ്മറ്റികളില്‍ യൂണിറ്റ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുന്ന എല്ലാ സര്‍ക്കിളുകളിലേക്കും സോണ്‍ കമ്മറ്റി വീല്‍ ചെയര്‍ നല്‍കും. സര്‍ക്കിള്‍ പരിധിയിലെ അര്‍ഹരായ ആളുകള്‍ക്ക് വീല്‍ ചെയ്ര്‍ ഉപയോഗപ്പെടുത്താനാകും.  

ഇതു സംബന്ധമായി ചേര്‍ന്ന അവലോകന യോഗത്തില്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തോക്കെ അധ്യക്ഷത വഹിച്ചു.

ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഹസന സഅദി മള്ഹര്‍, ബശീര്‍ മുന്നിപ്പാടി, സിദ്ദീഖ് പുരുശങ്കോടി, അബ്ദു റഹ്മാന്‍ സഖാഫി ധര്‍മനഗര്‍, അശ്രഫ് ഗുഡ്ഡഗേരി, ഖലീല്‍ അഹ്‌സനി എന്നിവര്‍ പ്രസംഗിച്ചും.

SHARE THIS

Author:

0 التعليقات: