Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ചെറുവത്തൂര്‍: പിലിക്കോട് ദേശീയ പാതയില്‍ മട്ടലായിയില്‍ലോറിയും കാറുകളും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. തളിപറമ്പ് മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരി ഏഴാം മെയിലിലെ ടി പി താജുദ്ധീന്‍ (40) ആണ് മരിച്ചത്.

 ഇയാളോടപ്പം കാറിലുണ്ടായിരുന്ന ഭാര്യ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി എം കെ നജ്മ (33), ഇവരുടെ സഹോദരി ബീഫാത്തിമ (39), താജുദ്ധീന്റെ മക്കളായ നിദ (13), ഹാദി (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളുരുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തളിപറമ്പില്‍ നിന്നും മീനാപ്പീസ് കടപ്പുറത്തേക്ക് നാനോ കാറില്‍ പുറപ്പെട്ട സംഘം ബുധനാഴ്ച വൈകീട്ട് ആറോടെ ദേശീയപാതയില്‍ മട്ടലായി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് മിനി കണ്ടയിനര്‍ ലോറി ഇടിക്കുകയും പിന്നാലെയെത്തിയ ഇന്നോവ കാറും കൂട്ടിയിച്ചതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞങ്ങാട് നിന്നും കോഴിക്കോടേക്ക് പോകുന്നതായിരുന്നു കണ്ടയിനര്‍ ലോറി. കോഴിക്കോടില്‍ നിന്നും മംഗളുരുവിലേക്ക് പോകുന്നതായിരുന്നു ഇന്നോവ കാര്‍. ഇടിയുടെ ആഘാതത്തില്‍ ലോറി റോഡിന് കുറുകെ മറിഞ്ഞു. 

പരേതനായ അബൂബക്കറിന്റെ മകനാണ് താജുദ്ദീന്‍. സഹോദരങ്ങള്‍:  റഊഫ്, ഇഖ്ബാല്‍, റൈഹാനത്ത്. 

Leave A Reply