Sunday, 12 May 2019

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു 

കാത്തങ്ങാട്: ബാംഗ്ലൂര്‍  കെ.ആര്‍.പുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട്ടെ ഐ.ടി.ഉദ്യോഗസ്ഥയായ യുവതി മരിച്ചു.  മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ ഗവ.യു.പി.സ്‌കൂളിനടുത്ത  സുസ്മിത എസ്.' പൈ (24) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ട് ട്രാഫിക് സര്‍ക്കിളില്‍ കുന്നുമ്മല്‍ റോഡിലെ  ഗുരുദേവ് ഏജന്‍സി ഉടമ എച്ച്.സുരേന്ദ്ര പൈയുടെ മകളാണ്.അമ്മ: സാധനാ പൈ.

ഡെല്‍ എം.സി.സ്‌ക്വയര്‍ ഐ.ടി.കമ്പനിയില്‍ സോഫ്റ്റ് വേര്‍ എഞ്ചിനീയറായ സുസ്മിത എസ്. പൈ വെള്ളിയാഴ്ച രാത്രി സഹപ്രവര്‍ത്തക ഓടിച്ച  ബൈക്കില്‍ യാത്ര ചെയ്യവെ ഹമ്പില്‍ തട്ടി നിന്ന ബൈക്കില്‍ കാറ് വന്ന് ഇടിക്കുകയായിരുന്നു.

സഹോദരങ്ങള്‍: സഞ്ചന എസ്. പൈ, സന്ദീപ് എസ്.പൈ (ഇരുവരും വിദ്യാര്‍ഥികള്‍).ാംഗ്‌ളൂര്‍ ബോറിംഗ് ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലെത്തിച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

SHARE THIS

Author:

0 التعليقات: