Friday, 17 May 2019

കോഴിക്കോട്ടെ അപകടം: പരിക്കേറ്റ പരവനടുക്കം സ്വദേശി മരിച്ചു

പരവനടുക്കം : ഈ മാസം 9 ന് മലപ്പുറത്തിനും കോഴിക്കോടിനുമിടയില്‍ ചേരാളിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പരവനടുക്കം സ്വദേശി മരിച്ചു. കൈന്താറിലെ പരേതനായ കുഞ്ഞിരാമന്‍സരോജിനി ദമ്പതികളുടെ മകന്‍ അജേഷ് (26) ആണ് മരിച്ചത്. അജീഷ് സഞ്ചരിച്ച ബൈക്കിന് നേരെ മറ്റൊരു ബൈക് ഇടിക്കുകയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കാസര്‍കോട്ടെ സ്വകാര്യ ബൈക്ക് ഷോറൂമില്‍ നിന്നും എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. അഞ്ചുമാസം മുമ്പ് വരെ ഗള്‍ഫിലായിരുന്നു അജേഷ്. പുതിയ വിസയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് കാസര്‍കോട്ടെ ബൈക്ക് ഷോറൂമില്‍ ജോലിക്ക് പോയത്. 


അജേഷിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്.

സഹോദരങ്ങള്‍: പ്രജീഷ് (ഗള്‍ഫ്) അഞ്ജലി.


SHARE THIS

Author:

0 التعليقات: