Saturday, 18 May 2019

അഡൂര്‍ വനത്തില്‍ മനുഷ്യന്റെ അസ്ഥി കണ്ടെത്തി; ഡി എന്‍ എ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അഡൂര്‍ : സംരക്ഷിത വനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മനുഷ്യന്റെ തുടയെല്ല് കണ്ടെത്തി. അഡൂര്‍ നുജിബെട്ടുവില്‍ വനംവകുപ്പിന്റെ തേക്കിന്‍ തോട്ടത്തിന്റെ അരികിലായാണ് അസ്ഥി കണ്ടെത്തിയത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് കാട്ടിലേക്ക് തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവാണ് കരിയിലകള്‍ക്കിടയില്‍ അസ്ഥി കിടക്കുന്നത് ആദ്യം കണ്ടത്. ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം

ആദൂര്‍ സി ഐ എ വി ജോണ്‍, എസ് ഐ പി നളിനാക്ഷന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഇതിന്റെ അരകിലോമീറ്റര്‍ അകലെ നിന്ന് ഒരു ഷര്‍ട്ടിന്റെ കഷ്ണവും കണ്ടെത്തി. ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. ഒരു വര്‍ഷം മുമ്പ് നുജിബെട്ടുവില്‍ നിന്നും കാണാതായ ആളുടേതായിരിക്കുമോ എന്ന സംശയത്തിലാണ് പോലീസ്. ഡി എന്‍ എ പരിശോധനയ്ക്കായി തുടയെല്ല് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


SHARE THIS

Author:

0 التعليقات: