Saturday, 18 May 2019

അല്‍ ഹുസ്‌ന ഷീ അക്കാദമിയില്‍ വിവിധ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിദ്യാനഗര്‍: ഉളിയത്തടുക്ക ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുസ്‌ന എജുക്കേഷണല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള അല്‍ ഹുസ്‌ന ഷീ അക്കാദമി, വിദ്യാനഗര്‍ അല്‍ ഹുസ്‌ന അക്കാദമി 2 എന്നീ സ്ഥാപനങ്ങളുടെ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഫ്‌സലുല്‍ ഉലമ, പ്ലസ് വണ്‍, ഡിപ്ലോമ ഇന്‍ സാക്കിയ, അല്‍ ഫാഹിമ ഇസ്ലാമിക് ശരീഅ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഉളിയത്തടുക്ക അല്‍ ഹുസ്‌ന സെന്‍ട്രല്‍ ഓഫീസില്‍ നടന്ന രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ എസ്.എസ് എല്‍.സി യില്‍ ഫുള്‍ എ പ്ലസ് നേടിയ മൊഗ്രാല്‍ ഫാറൂഖ് സഅദിയുടെ മകള്‍ ഫൗസിയ എന്ന വിദ്യാര്‍ത്ഥിനിക്ക് ഫോം വിതരണം ചെയ്ത് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു. 

പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി അഡൂര്‍, മഹമൂദ് ഹനീഫി ഉളിയത്തടുക്ക, അബ്ദുല്‍ റഹീം മുസ്ലിയാര്‍, ഹാരിസ് സഖാഫി കൊമ്പോട്, കുഞ്ഞാലി മധൂര്‍, അല്‍ത്താഫ് ഇസ്സത്ത് നഗര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: