Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
വിദ്യാനഗര്‍: ഉളിയത്തടുക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഹുസ്‌ന എജ്യുക്കേഷനല്‍ ഗ്രൂപ്പിന്റെ പ്രഥമ സ്ഥാപനമായ അല്‍ ഹുസ്‌ന ഷീ അക്കാദമിയുടെ രണ്ടാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനം ശനിയാഴ്ച ഉളിയത്തടുക്ക സണ്‍ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് പ്ലസ്ടു, അഫ്‌സലുല്‍ ഉലമ പഠനത്തോടൊപ്പം ഇസ്ലാമിക് ശരീഅ പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്ലാമ ഇന്‍ സാക്കിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ 43 വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സാക്കിയ ബിരുദവും രണ്ട് വര്‍ഷത്തെ ഇസ്ലാമിക് ശരീഅ പഠനം പൂര്‍ത്തിയാക്കിയ 13 വനിതാ പണ്ഡിതകള്‍ക്ക് സാക്കിയ അല്‍ ഫാഹിമ ബിരുദവും സമ്മാനിക്കും. 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അലവി അല്‍ ഐദറൂസി പ്രാര്‍ത്ഥന നടത്തും. ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗത പ്രസംഗം നടത്തും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.  എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് തൗബാ മജ്‌ലിസിന് നേതൃത്വം നല്‍കും. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന 78 വനിതാ പണ്ഡിതകള്‍ക്കുള്ള സനദ് ദാനവും അല്‍ ഹുസ്‌ന തസ്‌കിയ വെക്കേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കുമ്പോല്‍ തങ്ങള്‍ നിര്‍വഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

സമ്മേളന ഭാഗമായി മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ്, ജില്ലാ വനിതാ സെല്ലിന്റെ സഹകരണത്തോടെ സ്ത്രീ സുരക്ഷ ബോധവല്‍ക്കരണ ക്യാമ്പ്, സ്വലാത്ത് സമര്‍പ്പ
ണം, ഖത്തം ദുആ, ഉല്‍ബോധനം, അവാര്‍ഡ് ധാനം, കാരുണ്യ കൈനീട്ടം എന്നിവ നടക്കും. ജീവ കാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായി മാറിയ അലിഫ് ലൈല ചെയര്‍മാന്‍ ഇബ്രാഹിം ദേളിവളപ്പിനെ വേദിയില്‍ ആദരിക്കും. സയ്യിദ് ഹംസ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ഖാലിദ് തങ്ങള്‍, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം അല്‍ഹാദീ, അലി സഖാഫി, അബ്ബാസ് സഖാഫി, മൊയ്തു സഅദി, അബ്ദുല്‍ റഹീം മുസ്ലിയാര്‍, എ.എം മഹമൂദ്, ഇബ്രാഹിം സഖാഫി, ഹുസൈ മുഖ്താര്‍ നഈമി, മന്‍സൂര്‍ മൗലവി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് ഹനീഫ് പടുവടുക്കം, മഹമൂദ് ഹനീഫി സംബന്ധിക്കും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി നന്ദി പ്രകാശിപ്പിക്കും.


Leave A Reply