Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
അംഗഡിമുഗര്‍: പത്താം തരം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുമ്പള സബ്ജില്ലയില്‍ ഒന്നാം സ്ഥാനവും, കാസറഗോഡ് വിദ്യഭ്യാസ ജില്ലയില്‍ മുന്നാം സ്ഥാനവും നേടിയ അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന വിജയോല്‍സവം സമാപിച്ചു. 


പരീക്ഷ എഴുതിയ തൊന്നൂറ്റിനാല് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും,പിടിഎ, ഒഎസ്എ, യുഎഇ അംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി, യുവശക്തി ക്ലബ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ ഉദ്ഘാടനം ചെയ്തു.

കാസറഗോഡ് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ നന്ദികേശന്‍ മുഖ്യതിഥിയായി. മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ ആയിശത്ത് ജുവൈരിയ, കൃതി റൈ എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള പിടിഎ, സ്റ്റാഫിന്റെ മൊമന്റൊ ഡി ഇ ഒ യും യുഎഇഅംഗഡിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റിയുടെ ക്യാഷ് അവാര്‍ഡ് അബ്ദുല്‍ റഹിമാന്‍ വിതരണം ചെയ്തു. 

പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, സീനിയര്‍ അസിസ്റ്റന്റ് സരോജിനി, പിടിഎ വൈസ് പ്രസിഡന്റ് മൊയ്തീന്‍ പര്‍ളാഡം , ഹസനുല്‍ ബന്ന, അസീസ് മുന്നൂര്‍ ,ശിവരാമ,സുലൈമാന്‍ ഊജംപദവ് ,റസ്സാഖ് തോണി,റംല,അബ്ദുല്‍ കാദര്‍, ലോലാക്ഷി, മാധവന്‍ എം, ശിവപ്പ പൂജാരി, ഗോപാല കൃഷ്ണ, അബ്ദുല്‍ റഹിമാന്‍, സ്വലാഹുദ്ധീന്‍, സഈദ് പര്‍ളാഡം  സംസാരിച്ചു.


Leave A Reply