Saturday, 18 May 2019

ചന്ദനമരം മുറിക്കുന്നതിനിടെ 3 പേര്‍ അറസ്റ്റില്‍; കത്തിയും വാളും പിടിച്ചെടുത്തു

മുള്ളേരിയ: കാട്ടില്‍ നിന്നു ചന്ദനമരം മുറിക്കുന്നതിനിടെ 3 പേര്‍ വനംവകുപ്പിന്റെ പിടിയില്‍. കൊട്ടംകുഴി കോളനിയിലെ രമേഷ്(19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍(37), കൊട്ടംകുഴിയിലെ 16 കാരന്‍ എന്നിവരെയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം.ഗോപാലനും സംഘവും പിടികൂടിയത്.3 മരങ്ങളാണ് ഇവര്‍ മുറിച്ചത്.1.8 കിലോ ചന്ദനവും ഇവരില്‍ നിന്നു പിടിച്ചെടുത്തു.

മുറിക്കാനുപയോഗിച്ച ഒരു കത്തിയും വാളും പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് കൊട്ടംകുഴി വനത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. 


നേരത്തെ പാര്‍ഥക്കൊച്ചി വനത്തിലെ ചന്ദനം മുറിച്ചതും ഇവരാണെന്നു സമ്മതിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെര്‍ക്കളയിലെ ഒരാള്‍ക്കാണ് തങ്ങള്‍ ചന്ദനം വില്‍ക്കുന്നതെന്നും പ്രതികള്‍ പറഞ്ഞു. ഇയാളെ കണ്ടെത്താന്‍ വംവകുപ്പ് അന്വേഷണം തുടങ്ങി.


SHARE THIS

Author:

0 التعليقات: