Thursday, 30 May 2019

പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: കറന്തക്കാട്ടെ പെട്രോള്‍ പമ്പില്‍ വെച്ച് യുവാവിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ഓള്‍ഡ് റോഡിലെ അഭിഷേക് രാഘവ(22)നാണ് അറസ്റ്റിലായത്. നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ സിറാജുദ്ദീനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് 5മണിയോടെ ബൈക്കിന് പെട്രോളടിക്കാനായി പമ്പിലെത്തിയപ്പോഴാണ് കാറിലെത്തിയ രണ്ടംഗ സംഘം സിറാജുദ്ദീനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മറ്റൊരു പ്രതിയെ അന്വേഷിച്ചു വരികയാണ്. അഭിഷേക് നേരത്തെ രണ്ട് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 


താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം വെച്ച് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ട് യുവാക്കളെ പേര് ചോദിച്ച് അക്രമിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ കൂഡ്‌ലു വ്യൂവേര്‍സ് കോളനിയിലെ തേജു എന്ന അജയ്കുമാറിനെ(23) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയെ അന്വേഷിച്ചു വരികയാണ്. ബോധപൂര്‍വ്വം സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധനയും അന്വേഷണവും ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.



SHARE THIS

Author:

0 التعليقات: