Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
യാള്‍ മദീനക്കാരനാണ്. വിറക് ശേഖരിച്ച് വിറ്റ് ഉപജീവനം തള്ളിനീക്കുന്നവന്‍. അദ്ദേഹത്തിന് ഒരു ഗുണമുണ്ട്. ഏതു സമയത്തും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലും.  വിവരമറിഞ്ഞ നബിയോട് ശത്രുത പുലര്‍ത്തുന്ന ഇരുപത് യഹൂദികള്‍ അദ്ദേഹം വിറക് ശേഖരിക്കുന്ന സ്ഥലത്തേക്ക് പിന്നില്‍പോയി അദ്ദേഹത്തെ പിടിച്ച് ചോദിച്ചു. 
നീയാണോ  എപ്പോഴും സ്വലാത്ത് ചൊല്ലുന്നവന്‍?
അതെ, ഞാന്‍ തന്നെ. 

നിന്നെ ഇന്ന് ആര് സംരക്ഷിക്കും? എന്നു ചോദിച്ച് അവര്‍ അദ്ദേഹത്തിന്റെ നാവ് മുറിച്ചെടുത്തു അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത് പറഞ്ഞു. 
നീ നിന്റെ നബി(സ) യുടെ അടുത്തേക്ക് പോവുക. നിനക്ക് മുഹമ്മദ് നാവ് തിരിച്ചുനല്‍കും!
ഉടനെ ഈ കാര്യം ജിബ് രീല്‍ വന്ന് നബിയട് പറഞ്ഞു. 

നബി തങ്ങള്‍ പളളിയുടെ കവാടത്തില്‍ വന്നുനിന്നു. അപ്പോള്‍ ആ മനുഷ്യന്‍ വായ നിറയെ രക്തവുമായി കടന്നുവന്നു നബിയോട് ആംഗ്യത്തില്‍ സലാം പറഞ്ഞു.

കയ്യില്‍ മുറിക്കപ്പെട്ട നാവിന്റെ കഷണമുണ്ട്. അത് നബിതങ്ങള്‍ എടുത്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന പൂര്‍ത്തിയാകും മുമ്പ് നബി (സ)യുടെ കയ്യില്‍നിന്ന് ആ നാവിന്റെ കഷണം അദ്ദേഹത്തിന്റെ വായില്‍ ചെന്ന് പൂര്‍വാവസ്ഥയിലേക്ക് തന്നെ മടങ്ങി. ആ സമയത്തും അദ്ദേഹം സ്വലാത്ത് ചൊല്ലുകയായിരുന്നു. അപ്പോള്‍ നബിതങ്ങള്‍ വിറകുകെട്ടിലേക്ക് കൈചൂണ്ടി. ഉടനെ അവ സ്വര്‍ണവും വെള്ളിയുമായി. 
നബി ഇത് എടുക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഉടന്‍ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.  റസൂലേ, ഇത് അധികരിച്ച സമ്പത്താണ്. ഇത്രയധികം സ്വര്‍ണ്ണം, വെള്ളി എന്നിവ എന്റെ ആരാധനക്ക് തടസമാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതില്‍നിന്ന് രണ്ട് കഷണം മാത്രം എടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
എനിക്കും മക്കള്‍ക്കും പിന്‍ഗാമികള്‍ക്കും ഇത് ധാരാളം. അതുകൊണ്ട് ഇവകള്‍ പഴയ അവസ്ഥയിലേക്ക് വിറകാവാന്‍ തങ്ങള്‍ പ്രാര്‍ത്ഥിക്കണം. 

നബിതങ്ങള്‍ പ്രാര്‍ത്ഥിച്ചു. അവകള്‍ വീണ്ടും വിറകായി മാറി. അദ്ദേഹം വീട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ നാവ് മുറിച്ച ഇരുപതാളുകള്‍ വിവരമറിഞ്ഞ് നബിയുടെ ചാരത്ത് വന്ന് ഇസ്ലാമായി. ഇവ മുഴുവന്‍ പരിശുദ്ധ റസൂലിന്റെ സ്വലാത്തിന്റെ പുണ്യം മാത്രമാണ്. 


പുണ്യറസൂലിന്റെ സ്വലാത്ത് സര്‍വപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഭൗതികം, ആത്മീയം എന്ന് വ്യത്യാസമില്ല. സ്വലാത്ത് എന്നും സുന്നത്താണ്. എന്നാല്‍ വെള്ളിയാഴ്ചയും വെള്ളിയാഴ്ച രാവിലും സ്വലാത്ത് അധികരിക്കല്‍ സുന്നത്താണ്. മറ്റു ദിക്‌റുകള്‍, ഓത്തുകള്‍ തുടങ്ങിയ പ്രത്യേകം നിര്‍ദ്ദേശിക്കാത്തതിനേക്കാള്‍ കൂടുതല്‍ സ്വലാത്താണ് സുന്നത്ത്. 

-അബ്ബാസ് സഖാഫി കാവുംപുറം

Leave A Reply