നബിതങ്ങള്‍ക്ക് മനസിലായി. അവള് തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ തിരയുകയാണ്. അവസാനം തന്റെ കുട്ടിയെ കണ്ടെത്തി മാറോട് ചേര്‍ത്തുവെച്ച് മുലപ്പാല്‍ നല്കി ചുടുചുംബനം നല്കി അവളുടെ മനസ്സിന്റെ സ്നേഹവും ബന്ധവും കണ്ടപ്പോള്‍ നോക്കിനില്ക്കുന്ന സ്വഹബികളോട് നബിതങ്ങള് ചോദിച്ചു.
അവള് ആ കുഞ്ഞിനെ തീയില്‍ എറിയുമോ?
സ്വഹാബത്ത്: ഇല്ല,ഇല്ല എങ്ങിനെ തീയില്‍ ഇടും. ആ കുഞ്ഞിനോടുള്ള സ്നേഹം നാം കണ്ടില്ലേ...?
ചോദ്യം കേട്ട് സ്വഹാബത്ത് അത്ഭുതപ്പെട്ടു.
അപ്പോള്‍ നബിതങ്ങള് പറഞ്ഞു: റബ്ബാണ് സത്യം. അല്ലാഹുവിന് അവന്റെ അടിമയോടുള്ള കാരുണ്യം ഈ കുട്ടിയോടുള്ള കാരുണ്യത്തേക്കാള്‍ വലുതാണ്.
കാരുണ്യത്തിന്റെ പത്തിലാണ് നാമുള്ളത്. കാരുണ്യവാനായ റബ്ബിനോട് മാപ്പപേക്ഷിച്ച് ജീവിതത്തില്‍ വന്ന വീഴ്ചകളില്‍ നിന്നും മടങ്ങി റബ്ബിന്റെ സാമീപ്യം കരസ്ഥമാക്കി ശിഷ്ടജീവിതം പവിത്രമാക്കാന്‍ കാരുണ്യവാന് നല്കിയ സുവര്‍ണാവസരം ഉപയോഗപ്പെടുത്തുക.
അനസ് (റ) വില്‍ നിന്ന് നിവേദനം:
നബിതങ്ങള് പറയുന്നതായി ഞാന്‍ കേട്ടു. അല്ലാഹു പറയുന്നു. മനുഷ്യാ, നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്നിടത്തോളം നിന്റെ പാപങ്ങള്‍ ഗൗനിക്കാതെ ഞാന്‍ പൊരുത്തുതരുന്നതാണ്. മനുഷ്യപുത്രാ, നിന്റെ പാപങ്ങള്‍ ആകാശത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പ് അപേക്ഷിച്ചാല്‍ ഞാന്‍ നിനക്ക് മാപ്പുതരും. മനുഷ്യപുത്രാ, ഭൂമിയോളം വരുന്ന പാപങ്ങള്‍ ചെയ്ത് നീ എന്റെ അടുത്തുവന്നാലും മറ്റൊന്നിനെയും പങ്കു ചേര്‍ക്കാതെയാണ് നീ കണ്ടുമുട്ടുന്നതെങ്കില്‍ ആ പാപങ്ങളുടെ അത്രതന്നെ മാപ്പുമായി ഞാന്‍ നിന്റെ അടുക്കല്‍ വരുന്നതാണ്.
-അബ്ബാസ് സഖാഫി കാവുംപുറം
നബിയേ, തങ്ങള്‍ പറയുക. സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ അടിമകളെ അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി. നിങ്ങള്‍ നിരാശപ്പെടരുത്. നിശ്ചയം അല്ലാഹു മുഴുവന്‍ പാപവും പൊറുക്കുന്നവനാണ്. നിശ്ചയം അവന് തന്നെയാണ് ഏറെ പൊറുക്കുന്നവനും കാരുണ്യവാനും.
-സുമര്‍ -53
0 التعليقات: