Friday, 17 May 2019

ആ യാസീന്‍ എന്നെ തുണച്ചു

അദ്ദേഹം വെള്ളിയാഴ്ച തന്റെ ഉമ്മയുടെ ഖബറിന്‍ ചാരത്തുചെന്ന് സൂറത്ത് യാസീന്‍ ഓതും. ഒരു വെള്ളിയാഴ്ച ദിവസം യാസീന്‍ ഓതി ഇങ്ങനെ പ്രാര്‍ത്ഥിക്കും. 
അല്ലാഹുവേ, ഞാന്‍ ഓതിയ ഈ സൂറത്തിന്റെ ഫലം ഈ ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്ക് വീതിക്കണേ.... 

അടുത്ത വെള്ളിയാഴ്ച ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുത്ത് വന്ന് ചോദിച്ചു. 
നിങ്ങള്‍ ഇന്നാലിന്ന ആളല്ലേ... 
അദ്ദേഹം അതെ എന്ന് മറുപടി പറയുകയും ചെയ്തു.
സ്ത്രീ: എന്റെ ഒരു മകള്‍ മരിച്ചിട്ടുണ്ട്. സ്വപ്‌നത്തില്‍ അവളെ ഞാന്‍ കണ്ടു. ഒരു ഖബറിന്റെ ചാരത്തിരിക്കുകയാണ്. ഞാന്‍ ചോദിച്ചു. നീ എന്താ ഇവിടെ ഇരിക്കുന്നത്?

അവള്‍ പറഞ്ഞു. 
ഇന്നാലിന്ന വ്യക്തി തന്റെ ഉമ്മയുടെ ഖബറിന്റെ സമീപത്തു വന്ന് യാസീന്‍ ഓതുകയും അതിന്റെ ഫലം ഖബറാളികള്‍ക്ക് നല്‍കുകയും ചെയ്തു. അതില്‍നിന്ന് എനിക്കും ലഭിച്ചു. എനിക്ക് ദോഷം പൊറുക്കപ്പെടുകയും ചെയ്തു.
(കിതാബ് റൂഹ്)

പുരുഷന് ഖബര്‍ സിയാറത്ത് സുന്നത്താണ്. സ്ത്രീകള്‍ക്ക് കറാഹത്തും. എന്നാല്‍ നബി (സ) യുടെയും അമ്പിയാഅ്, ഔലിയാഅ് എന്നിവരുടെയും ഖബ് ര്‍ സ്ത്രീകള്‍ക്ക് സിയാറത്ത് സുന്നത്താണ്. ഖബറിന്‍ ചാരത്ത് ഖുര്‍ആന്‍ ഓതലും ഖബറാളികള്‍ക്ക് പ്രാര്‍ത്ഥിക്കലും സുന്നത്തുതന്നെ. 

ഏത് സമയത്തും ഖബര്‍ സിയാറത്ത് സുന്നത്താണ്. എന്നാല്‍ വ്യാഴാഴ്ച അസര്‍ മുതല്‍ ശനിയാഴ്ച സൂര്യോദയം വരെയാണ് ഏറ്റവും നല്ല സമയം. കാരണം ആ സമയത്ത് ആത്മാക്കള്‍ അവരുടെ ഖബറില്‍ പ്രത്യേകം താമസിക്കും. (ഖല്‍യൂബി)

നബി (സ) പറഞ്ഞു: നിങ്ങള്‍ ഖബ് ര്‍ സിയാറത്ത് ചെയ്യുക. നിശ്ചയം അത് നിങ്ങള്‍ക്ക് പരലോക സ്മരണയുണ്ടാക്കും. (മുസ്ലിം).

--അബ്ബാസ് സഖാഫി കാവുംപുറം


SHARE THIS

Author:

0 التعليقات: