Saturday, 18 May 2019

രണ്ട് ഉറുമ്പിന് വേണ്ടി

അബൂയസീദ് (റ) ഒരു പള്ളിയില്‍ കയറി തന്റെ കയ്യിലെ വടി ചുമരില്‍ ചാരിവെച്ചു. പ്രസ്തുത വടി അവിടുന്ന് വീഴുകയും ഒരു പ്രായം ചെന്ന മനുഷ്യന്റെ ചാരിവെച്ച വടിയില്‍ പോയി തട്ടി വടി താഴെ വീണു. വൃദ്ധനായ മനുഷ്യന്‍ കുനിഞ്ഞ് വടിയെടുത്ത് വീട്ടിലേക്ക് പോയി. നിസ്‌കാരം കഴിഞ്ഞ ഉടനെ അബൂയസീദ് (റ) വൃദ്ധന്റെ വീട്ടിലേക്ക് പോയി മാപ്പ് ചോദിച്ചുപറഞ്ഞു. എന്റെ കാരണത്താലാണ് നിങ്ങളുടെ ഊന്നുവടി വീണത്. അത് കാരണം നിങ്ങള്‍ക്ക് കുനിഞ്ഞ് വടി എടുക്കേണ്ടിവന്നതും. മഹാന്മാര്‍ ഏത് ഘട്ടത്തിലും തഖ്‌വ മുതല്‍കൂട്ടാക്കിയവരാണ്. എല്ലാ നന്മകള്‍ക്കും ഹേതുവും തഖ്‌വ തന്നെ. ഒരാള്‍ നബിയോട് വന്നുപറഞ്ഞു. 
വല്ലതും ഉപദേശിക്കണം. നബി: നീ തഖ്‌വ മുറുകെ പിടിക്കുക. അത് എല്ലാത്തിനെയും ഒരുമിച്ചുകൂട്ടും. 
അലി (റ) പറയുന്നു: ഇഹലോകത്തെ ജനങ്ങളുടെ നേതാക്കള്‍ ദാനധര്‍മ്മം ചെയ്യുന്നവരാണ്. പരലോകത്തെ നേതാക്കള്‍ മുത്തഖീങ്ങളാണ്.
അല്ലാഹുവിന്റെ കല്‍പനങ്ങള്‍ക്ക് വഴിപ്പെടലും വിരോധന കൈവെടിയലുമാണ്. 


അബൂയസീദില്‍ ബിസ്താഫി (റ) ഹമദാനില്‍ നിന്ന് ഒരു വസ്തു വാങ്ങി ഹമദാനില്‍ നിന്നു ബിസ്താമില്‍ മടങ്ങിയെത്തിയപ്പോള്‍ അതില്‍ രണ്ട് ഉറുമ്പിനെ കണ്ടു. ഉടനെ ഹമദാനിലേക്ക് തിരിച്ചുപോയി. ഉറുമ്പിനെ അവിടെത്തന്നെ ഉപേക്ഷിച്ചു. 

നിശ്ചയം നിങ്ങളില്‍ തഖ് വയുള്ളവരാണ് അല്ലാഹുവിങ്കല്‍ ഉന്നതര്‍ (ഹുജ്‌റാത്ത് -13). 

-അബ്ബാസ് സഖാഫി കാവുംപുറം


SHARE THIS

Author:

0 التعليقات: