Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ആയിരക്കണക്കിനു ശിഷ്യന്മാരുടെ കൂടെ ഇരിക്കുന്ന ആത്മീയ ഗുരുവിന്റെ സദസ്സിലേക്ക് ഒരു സമ്പന്നന്‍ കടന്നുവന്നു. കയ്യില്‍ ഒരു സഞ്ചി നിറയെ സ്വര്‍ണ്ണനാണയമുണ്ട്. പൊതു സദസ്സില്‍ വെച്ച് സ്വര്‍ണ്ണനാണയം മുഴുവന്‍ ഗുരുവിന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ മനസ്സ് വായിച്ച ഗുരു ചോദിച്ചു. 'നിങ്ങളിതെനിക്ക് പൂര്‍ണ്ണ മനസ്സോടെ ദാനമായി നല്‍കിയതല്ലേ?' 'പൂര്‍ണ്ണമായും അതേ ഗുരോ?'
ആ മനുഷ്യന്‍ മറുപടി പറഞ്ഞു.

'എങ്കില്‍ നിങ്ങളീ സഞ്ചി മുഴുവനുമെടുത്ത് അടുത്ത പുഴയിലെറിഞ്ഞു തിരിച്ചുവരിക' 
ഗുരുവിന്റെ വാക്കുകേട്ട് പുഴത്തീരത്തേക്ക് നടന്നു.
കുറേ കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചുവരാത്തത് കണ്ടപ്പോള്‍ ഗുരു ശിഷ്യരോടൊപ്പം പുഴയുടെ അടുത്തേക്ക് ചെന്നു. അവിടെ ഒരാള്‍ക്കൂട്ടത്തെ കണ്ടു. അതിന് നടുവില്‍ ആ മനുഷ്യന്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഓരോ സ്വര്‍ണ്ണനാണങ്ങളായി പുഴയിലേക്കെറിയുകയാണ്. ഉടനെ ചാടിയെടുക്കാനാമ് ആളുകള്‍ ചുറ്റും കൂടിയിരുന്നത്.
ഇതുകണ്ട ഗുരു പറഞ്ഞു. ജനങ്ങള്‍ കാണാന്‍ വേണ്ടി നല്‍കുന്ന ദാനത്തിന്റെ ശൂന്യത ബോധ്യപ്പെടുത്താനാണ് ആ സ്വര്‍ണ്ണനാണയങ്ങള്‍ പുഴയിലെറിയാന്‍ പറഞ്ഞത്. എന്നാല്‍ അതിനെ നിങ്ങള്‍ അഹന്തയുടെ കൂടുതല്‍ അവസരമാക്കി ഉപയോഗപ്പെടുത്തി അശുദ്ധമാക്കി. വലതുകൈ കൊടുക്കുന്നത് ഇടതുകൈ പോലുമറിയാതിരിക്കട്ടെയെന്നാണ് പുണ്യനബിയുടെ മൊഴി എത്ര അര്‍ത്ഥവത്താണ്. 

അഹന്തയുടെ കാരണത്താല്‍ എത്ര എത്ര പുണ്യങ്ങളാണ് പാപങ്ങളായി മാറുന്നത്. മനസാണ് സംരക്ഷിക്കപ്പെടേണ്ടത്. 'സ്വര്‍ണ്ണവും വെള്ളിയും സംരക്ഷിക്കുന്നവനല്ലോ; തന്റെ മനസ്സിന് സദാ കാവലിരിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തി'  ന്നെ് ജലാലുദ്ദീന്‍ റൂമി മൊഴിഞ്ഞിട്ടുണ്ട്.
മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പ്രശംസനേടാനും ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ അത് ഇരുലോക നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. 
നബി തങ്ങള്‍ പറഞ്ഞു: എന്റെ സമൂഹത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിര്‍ക്കാണ്. അപ്പോള്‍ ചോദിക്കപ്പെട്ടു. എന്താണ് ചെറിയ ശിര്‍ക്ക്.
 നബി: മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ചെയ്യുക.

വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.. (കഹ്ഫ് -110).

-അബ്ബാസ് സഖാഫി കാവുംപുറം

Leave A Reply