Saturday, 25 May 2019

വേദനിക്കുമ്പോള്‍ മാത്രമാണ്....

ഒരുപാട് നിലകളുള്ള ഒരു കെട്ടിടത്തിന് മുകളില്‍ ഒരാള്‍ പെട്ടുപോയി. താഴെ ആളുകള്‍ പരന്നൊഴുകുകയാണ്. ഇയാള്‍ കുറേ ഒച്ചവെച്ചു നോക്കി. ആരും മുകളിലേക്ക് നോക്കിയില്ല. പിന്നെ അദ്ദേഹം തന്റെ കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകളെടുത്ത് താഴെ നടന്നുപോകുന്നവരുടെ നേരെ എറിഞ്ഞു. നാണയം കിട്ടിയവര്‍ അത് കീഴയിലിട്ട് നേരെ നടന്നു. ആരും മുകളിേേലക്ക് നോക്കിയില്ല. ഒടുവില്‍ ഒരു രക്ഷയുമില്ലാതായപ്പോള് മുകളില്‍ കണ്ട ചില ചെറുകല്ലുകളെടുത്ത് താഴെ നടന്നുപോകുന്നവരുടെ നേരെ എറിഞ്ഞു. കല്ല് ദേഹത്തുതട്ടി വേദനിച്ച ഉടനെ ആളുകള്‍ മേല്‍പോട്ട് നോക്കി. അങ്ങിനെ ആരുടെയൊക്കെയോ സഹായത്താല്‍ അയാള്‍ താഴേക്കിറങ്ങി. 

അനുഗ്രഹങ്ങള്‍ വര്‍ഷിക്കുമ്പോള്‍ ഒരു നന്ദിപോലും കാണിക്കാതെ നടന്നുനീങ്ങുന്ന നാം പലപ്പോഴും വേദനിക്കുമ്പോള്‍ മാത്രമാണ് റബ്ബിലേക്ക് നോക്കുന്നത്.

നാം നന്ദിയുള്ളവരാകണം. റബ്ബിന്റെ അനുഗ്രഹങ്ങള്‍ അത്ര വലുതാണ്. അല്‍ഹംദുലില്ലാഹ്...  എന്ന ഒരു വാക്ക് റബ്ബിന് ഏറ്റവും പ്രിയപ്പെട്ടതാണ്. റബ്ബിനിഷ്ടപ്പെട്ട നാലു വാക്കുകളില്‍ ഒന്നാണ് അല്‍ഹംദുലില്ലാഹ്... അനുഗ്രഹങ്ങള്‍ വര്‍ധിക്കാനും പാപങ്ങള്‍ പൊറുക്കപ്പെടാനും കാരണമാണ്. ശ്രേഷ്ഠമായ പ്രാര്‍ത്ഥന അല്‍ഹംദുലില്ലയാണെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. 

സ്രഷ്ടാവിനോട് മാത്രമല്ല, മനുഷ്യരോട് നന്ദി കാണിക്കണമെന്നാണ് ഇസ്ലാമികാധ്യാപനം  -നബിതങ്ങള്‍ പറഞ്ഞു. 
ജനങ്ങളോട് നന്ദി ചെയ്യാത്തവന്‍ അല്ലാഹുവിനും നന്ദി ചെയ്യുകയില്ല. 

-അബ്ബാസ് സഖാഫി കാവുംപുറം


SHARE THIS

Author:

0 التعليقات: